
കോഴിക്കോട്: ഇസ്രയേലുമായി സാങ്കേതിക സഹകരണം നടത്തുന്നു എന്ന ആരോപണത്തില്‍ ടാറ്റയുടെ സ്ഥാപനമായ സൂഡിയോ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്ക് എതിരെ ബഹിഷ്‌കരണ ക്യാംപയിന്‍. (boycott brands support Israel) ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ( എസ് ഐഒ ) ആണ് ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തിയത്.
പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തത്തില്‍ പുതു വസ്ത്രങ്ങളെടുക്കുമ്പോള്‍ സാറ, ടാറ്റ, സൂഡിയോ തുടങ്ങിയ ആഗോള ബ്രാന്റുകളെ ഒഴിവാക്കാനാണ് ആഹ്വാനം. ഇസ്രയേല്‍ സഹകരണം ചൂണ്ടിക്കാട്ടി കോഴിക്കോടുള്ള സൂഡിയോ ഔട്ട്‌ലറ്റിലേക്ക് എസ്‌ഐഒ കഴിഞ്ഞ ദിവസം ബഹിഷ്‌കരണ മാര്‍ച്ചും സംഘടിപ്പിച്ചിരിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു മാര്‍ച്ച്.
സൂഡിയോയ്ക്ക് പുറമെ സാറാ, സൂഡിയോ ബ്രാന്‍ഡുകള്‍ക്ക് പുറമെ അഡിഡാസ്, എച്ച് ആന്‍ എം, ടോമി ഹില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയിന്‍, വിക്ടോറിയ സീക്രട്ട്, ടോം ഫോര്‍ഡ്, സ്‌കേച്ചേഴ്സ്, പ്രാഡ, ഡിയോര്‍, ഷനേല്‍ തുടങ്ങി ആഗോളതലത്തില്‍ പ്രശസ്തമായ നിരവധി ബ്രാന്‍ഡുകളെ ഒഴിവാക്കാനാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നതിന്റെ കാരണം ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന പിന്തുണയുടെ കരുത്തില്‍ കൂടിയാണ്. ഇത്തരത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നവരില്‍ ഇന്ത്യയില്‍ നിന്നുള്ള ടാറ്റയുമുണ്ട്. ഈ സാഹചര്യത്തില്‍ മുസ്ലിം ലോകം ഈദുല്‍ അദ്ഹ (പെരുന്നാൾ) ആഘോഷം പ്രതിഷേധത്തിന്റെ മാര്‍ഗം കൂടിയാക്കണം എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ആഹ്വാനം. നമ്മുടെ പുത്തനുടുപ്പുകളിലും വര്‍ണ്ണങ്ങളിലും സൗന്ദര്യ ഉല്‍പന്നങ്ങളിലും ഭക്ഷണപാനീയങ്ങളിലും ഗസ്സയിലെ കുരുന്നുകളുടെ ചോരക്കറ പുരളുന്നില്ലെന്ന് ഉറപ്പു വരുത്തണം എന്നും ക്യാംപയിന്‍ ആവശ്യപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ