
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനെതിരെ(km-shajahan) കേസ്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തത്. പ്രതിപക്ഷ നേതാവിനെയും കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവിനെയും ചേര്‍ത്ത് ഷാജഹാന്‍ ഇട്ട പോസ്റ്റിലാണ് നടപടി.
വിവാദമായതിനെ തുടര്‍ന്ന് ഷാജഹാന്‍ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം വെച്ചായിരുന്നു ഷാജഹാന്റെ പോസ്റ്റ്.
'ഞാന്‍ കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റ് ഉണ്ടാക്കിയ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഈ പോസ്റ്റ്. ആ പോസ്റ്റില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടൊപ്പം നില്‍ക്കുന്ന അശ്വനി നമ്പരമ്പത്ത് എന്ന വനിത, രാജേന്ദ്രന്‍ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യയാണ് എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. ആ ഫോട്ടോ ആ വനിതയുടെ എഫ്ബി പോസ്റ്റില്‍ നിന്നാണ് ഞാന്‍ എടുത്തത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആ വനിത രാജേന്ദ്രന്‍ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യ അല്ല എന്ന് അറിയാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഞാന്‍ ആ വനിതയോട് നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു. ചെയ്ത തെറ്റ് ബോധ്യമായ സാഹചര്യത്തില്‍ ഞാന്‍ ആ പോസ്റ്റ് പിന്‍വലിക്കുന്നു.' കെ എം ഷാജഹാന്റെ ഖേദപ്രകടിച്ചുള്ള പോസ്റ്റ് ഇതായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ