'അന്‍വറിനെ യുഡിഎഫ് വേണമെങ്കില്‍ മന്ത്രിയല്ല, മുഖ്യമന്ത്രിയാക്കും, ഇതൊന്നും സിപിഎമ്മിനെ ബാധിക്കില്ല'

യുഡിഎഫും അന്‍വറും തമ്മിലുള്ള വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
mv govindan on nilambur by-poll
എംവി ഗോവിന്ദന്‍ nilambur by-pollടിവി ചിത്രം
Updated on

കണ്ണൂര്‍: പി വി അന്‍വറിനെ യുഡിഎഫ് വേണമെങ്കില്‍ മന്ത്രിയല്ല, മുഖ്യമന്ത്രി പോലുമാക്കിയേക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വര്‍ മുഖ്യമന്ത്രി ആക്കണമെന്ന് പറഞ്ഞാലും യുഡിഎഫ് ചിലപ്പോള്‍ സമ്മതിച്ചെന്ന് വരാം. യുഡിഎഫിന് വേണ്ടിയാണ് അന്‍വര്‍ ഒറ്റുകൊടുത്തത്. യുഡിഎഫും അന്‍വറും തമ്മിലുള്ള വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അന്‍വറിന്റെ വിഷയം താന്‍ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലേ ഒഴിവാക്കിയതാണ്. അന്‍വര്‍ പോയപ്പോള്‍ തന്നെ അന്‍വറിനെ ഒഴിവാക്കിയതാണ്. അതുകൊണ്ട് അന്‍വറുമായി ബന്ധപ്പെട്ട കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.

നിലമ്പൂരില്‍(nilambur by-poll) ഇപ്പോള്‍ നടക്കുന്നത് യുഡിഎഫും അന്‍വറും തമ്മിലുള്ള പ്രശ്‌നമാണ്. ആ പ്രശ്‌നങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യട്ടെ. അന്‍വര്‍ പറയുന്ന കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല. ഇതൊന്നും സിപിഎമ്മിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ചരിത്രത്തിലെ ഏറ്റവും ഉജ്ജലമായ വിജയം നേടും. ഈ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇവിടെ ആളുണ്ട് കേട്ടോ'; ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ വി ഡി സതീശന്റെ പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com