
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി (suresh gopi). ഇത്തവണത്തെ തൃശൂര്‍ പൂരം മികച്ചരീതിയില്‍ നടത്തിയതിനാണ് അദ്ദേഹം മുഖ്യമന്ത്രിയെ പുകഴ്ത്തിയത്. നല്ലതിനെ നല്ലതായി കാണണം. മന്ത്രി കെ രാജനും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ട്. അവരെ കണ്ടെത്തണം.
എന്നാല്‍ പിഎംഎവൈ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ നടപടിയെ സുരേഷ് ഗോപി വിമര്‍ശിച്ചു. കേരളത്തിന്റെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല പദ്ധതിയെന്നാണ് മുഖ്യമന്ത്രിയും ഐഎസുകാരിയും യോഗത്തില്‍ പറഞ്ഞത്. പാവപ്പെട്ട ഒരു മാനക്കുറവും ഉണ്ടാകില്ല. കൂരയില്ലാത്തവന് വീടാണ് വേണ്ടത്. പിഎംഎവൈ ക്യാംപെയ്‌നുമായി നീങ്ങാനാണ് ബിജെപി ആലോചിക്കുന്നത്. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് തൃശൂര്‍ നല്‍കിയത്. ഇപ്പോള്‍ ശ്രദ്ധിച്ചാണ് താന്‍ സംസാരിക്കുന്നത്. ഇല്ലെങ്കില്‍ ട്രോളും. അനുഭവങ്ങളില്‍നിന്നാണു പഠിക്കേണ്ടത്. നിലമ്പൂരില്‍ എന്‍ഡിഎ വിജയിച്ചാല്‍ ഒരു ഗവ. കോളജ് അനുവദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിഡിജെഎസ് ജില്ലാപ്രസിഡന്റ് ഗിരീഷ് മേക്കാട് അധ്യക്ഷതവഹിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി, ദേശീയ സമിതിയംഗം പികെ കൃഷ്ണദാസ്, യുവമോര്‍ച്ച ദേശീയ സെക്രട്ടറി അഡ്വ. ശ്യാംരാജ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്, ഷോണ്‍ ജോര്‍ജ്, പിആര്‍. രശ്മില്‍ നാഥ്, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ്, അഡ്വ. ബി ഗോപാലകൃഷ്ണന്‍, കെ പത്മകുമാര്‍, അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ