

പമ്പയിലും ശബരിമല സന്നിധാനത്തും ശക്തമായ തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മല കയറുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുകയാണ്. മിഥുനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 19 ന് രാത്രി 10 മണിക്ക് നടയടയ്ക്കും.
ജാഗ്രതാ നിര്‍ദേശം
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അച്ചന്‍കോവില്‍, മണിമല എന്നീ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates