ന്യൂഡല്‍ഹി: യുവതീയുവാക്കളുടെ പ്രവൃത്തി പരിചയവും തൊഴില്‍ വൈദഗ്ധ്യവും മെച്ചപ്പെടാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം ഇന്റേണ്‍ഷിപ്പ് സ്കീം 2025 രജിസ്ട്രേഷന് പ്രക്രിയ ആരംഭിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ ആയ pminternship.mca.gov.in സന്ദര്‍ശിച്ച് വേണം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നു. തിങ്കളാഴ്ച ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാന്തപുരം വിഭാഗത്തിന്റെ മുശാവറ യോഗത്തിലാണ് തീരുമാനം. നിര്‍ദ്ദിഷ്ട സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 കോടി രൂപ നീക്കിവയ്ക്കാനും തീരുമാനിച്ചു.
വാഷിംഗ്ടണ്‍: ചൈനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും പരസ്പര താരിഫ് ( റെസിപ്രോക്കല്‍ താരിഫ്) ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ എത്രയാണോ താരിഫ് ഈടാക്കുന്നത്, ഇതിന് സമാനമായ താരിഫ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ചുമത്തുമെന്നാണ് റെസിപ്രോക്കല്‍ താരിഫ് കൊണ്ട് അമേരിക്ക ഉദ്ദേശിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക