ലഹരിവ്യാപനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; ഉന്നത പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും

ലഹരി വ്യാപനം തടയുന്നതിനായി ഈ മാസം 30 ന് വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോ​ഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്
Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍ഫയൽ
Updated on

തിരുവനന്തപുരം: ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന് നടക്കും. രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തില്‍, മന്ത്രിമാരും ഉന്നത പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ യോഗത്തില്‍ പൊലീസും എക്‌സൈസും അവതരിപ്പിക്കും. വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന അടക്കമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. ലഹരി വ്യാപനം തടയുന്നതിനായി ഈ മാസം 30 ന് വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോ​ഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

ലഹരിക്കെതിരെ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ എക്‌സൈസ്- പൊലീസ് ഉന്നത തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍, പാര്‍സല്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തും. അന്തര്‍ സംസ്ഥാന ബസുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com