
തൃശൂർ : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമർപ്പണം തുടങ്ങി. ദേശക്കാരുടെ വകയായുള്ള സമ്പൂർണ്ണ നെയ് വിളക്കിന് ഉപയോഗിക്കുന്നതിനുള്ള നെയ് സമർപ്പണത്തിൽ രാവിലെ 8 മണി മുതൽ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രനടപ്പുരയിൽ ഒരുക്കി വെച്ചിരുന്ന ഓട്ടു ചരക്കിലാണ് ഭക്തർ കൂട്ടമായി നെയ്യ് സമർപ്പിച്ചത്.
സമ്പൂർണ്ണ നെയ് വിളക്കിനും ശ്രീലകത്തും ചുറ്റിലും ഉള്ള നെയ് വിളക്കിനും വേണ്ടിയുള്ള സമർപ്പണമായിരുന്നു ഇത്. ഗ്രാമബലി വരെയുള്ള പതിമൂന്ന് ദിവസങ്ങളിൽ ശ്രീലകത്തും ചുറ്റിലും ഉള്ള എല്ലാ വിളക്കുകളിലും നെയ്തിരിയാണ് തെളിയുക. ശാസ്താവിന് നിവേദിച്ച കടുംമധുര നെയ്പ്പായസം ഭക്തർക്ക് പ്രസാദമായി നൽകി. പൂരം വരേയും ഭക്തർക്ക് നെയ് സമർപ്പിക്കാം.
ഏപ്രില്‍ 3നാണ് ആറാട്ടുപുഴയിലെ പൂരം കൊടിയേറ്റം. തിരുവാതിര വിളക്ക് ഏപ്രില്‍ 5ന് വെളുപ്പിനും പെരുവനം പൂരം ഏപ്രില്‍ 6നും ആറാട്ടുപുഴ തറക്കല്‍ പൂരം ഏപ്രില്‍ 8നും ആറാട്ടുപുഴ പൂരം ഏപ്രില്‍ 9നുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക