Student missing: ആശ്വാസം; കോഴിക്കോട് നിന്നു കാണാതായ 13കാരനെ കണ്ടെത്തി

സ്കൂൾ ഹോസ്റ്റലിൽ നിന്നാണ് കുട്ടി സാഹസികമായി കടന്നുകളഞ്ഞത്
school student missing
പ്രതീകാത്മകംഫയല്‍
Updated on

കോഴിക്കോട്: ഇക്കഴിഞ്ഞ 24നു കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സൈനിക സ്കൂളിൽ നിന്നു കാണാതായ 13കാരനെ കണ്ടെത്തി. പുനെയിൽ നിന്നാണ് കുട്ടിയെ പൊലീസ് സംഘം കണ്ടെത്തിയത്. ബി​ഹാർ സ്വദേശിയായ 13കാരനെയാണ് കാണാതായത്. സ്കൂൾ ഹോസ്റ്റലിൽ നിന്നാണ് കുട്ടി സാഹസികമായി കടന്നുകളഞ്ഞത്.

പിന്നാലെ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷത്തിനിടെ കുട്ടി പുനെയിലുണ്ടെന്നു വിവരം കിട്ടി.

പാലക്കാട് നിന്നു കന്യാകുമാരി- പുനെ എക്സ്പ്രസിൽ കുട്ടി കയറിയതിന്റെ വിവരം പൊലീസിനു ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പുനെയിലേക്ക് പോകുമെന്നു കുട്ടി സഹ പാഠികളോടു പറയുകയും ചെയ്തിരുന്നു.

ഏത് ട്രെയിനിലാണ് കുട്ടി കയറിയതെന്ന കാര്യത്തിൽ ആദ്യ ഘട്ടത്തിൽ സംശയമുണ്ടായിരുന്നു. രണ്ട് ​ദിവസം മുൻപാണ് പാലക്കാട് നിന്നു കുട്ടി ട്രെയിൻ കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com