'കൊഞ്ഞനം കുത്തുന്ന പൊലീസ്, അസഹിഷ്ണുത എന്തിനോട്?'; വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടിയും പി കെ ഫിറോസും

'വിദ്യാര്‍ഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പൊലീസുദ്യോഗസ്ഥന്‍ എന്ത് സന്ദേശമാണ് പുതു തലമുറക്ക് പകര്‍ന്ന് നല്‍കുന്നത്'
police-mocking-students
വിഡിയോ എടുക്കുന്നതിനിടെ വിദ്യാര്‍ഥികളെ നോക്കി കൊഞ്ഞനംകുത്തുന്ന പൊലീസുദ്യോഗസ്ഥന്‍വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

മലപ്പുറം: വിസ്ഡം കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് നിര്‍ത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. 10 മണി കഴിഞ്ഞ് ആറു മിനിറ്റായി എന്ന കാരണം പറഞ്ഞ് ലഹരിക്കെതിരായ പരിപാടി പൊലീസ് നിര്‍ത്തിവെപ്പിച്ചത് ശുദ്ധ തോന്നിവാസമാണെന്നും പൊലീസ് അതിക്രമിച്ച് കടന്ന് പ്രകോപനമുണ്ടാക്കിയെന്നും പി കെ ഫിറോസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

സമ്മേളന വേദിയില്‍ നിന്നും മടങ്ങും വഴി പൊലീസുകാരന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഗോഷ്ടി കാണിച്ച സംഭവത്തെയും പി കെ ഫിറോസ് വിമര്‍ശിച്ചു. വിദ്യാര്‍ഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പൊലീസുദ്യോഗസ്ഥന്‍ എന്ത് സന്ദേശമാണ് പുതു തലമുറക്ക് പകര്‍ന്ന് നല്‍കുന്നതെന്ന് ചോദിച്ച ഫിറോസ്, മനഃപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരുടെയോ ക്വട്ടേഷെനെടുത്ത ഈ പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റേയും പ്രതികരണം. ലഹരിയുടെ വിഷയത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും നിലപാട് എന്താണ്? കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ ലഹരിക്കെതിരെ നടത്തിയ പരിപാടിയോട് പൊലീസ് കാണിച്ച കോപ്രായത്തില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്. രാവ് പുലരുവോളം പാട്ടും കൂത്തും നടക്കുന്ന നാട്ടില്‍ ജനനന്മ ഉദ്ദേശിച്ച് നടത്തിയ ഒരു പരിപാടി പത്ത് മിനുട്ട് പോലും അധികം തുടരാന്‍ പാടില്ലെന്ന ശാഠ്യം എന്തിനോടുള്ള അസഹിഷ്ണുതയായിട്ടാണ് കാണേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

'He has no sense'; Netanyahu is the reason for the delay in the peace deal; Trump sharply criticizes
Firoz , Renu Sudhi
CBSE Class 12 Result 2026
Nilgiri College organizes 'Vetri Thiruvizha 2026'
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com