തിരുവനന്തപുരം മേഖലയുടെ 11 വര്‍ഷത്തെ അപ്രമാദിത്വം അവസാനിപ്പിച്ച് വിജയവാഡ; ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തില്‍ മേഖലാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി 11 വര്‍ഷം ഒന്നാം സ്ഥാനത്ത് അപ്രമാദിത്വം തുടര്‍ന്നിരുന്ന തിരുവനന്തപുരത്തിന്റെ ജൈത്രയാത്ര അവസാനിപ്പിച്ച് വിജയവാഡ മേഖല
Vijayawada ends Thiruvananthapuram’s 11-year reign at the top in CBSE Class XII results
പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം അറിഞ്ഞ് ആഹ്ലാദിക്കുന്ന കുട്ടികൾപിടിഐ
Updated on
1 min read

കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തില്‍ മേഖലാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി 11 വര്‍ഷം ഒന്നാം സ്ഥാനത്ത് അപ്രമാദിത്വം തുടര്‍ന്നിരുന്ന തിരുവനന്തപുരത്തിന്റെ ജൈത്രയാത്ര അവസാനിപ്പിച്ച് വിജയവാഡ മേഖല. 2025ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തില്‍ 99.60 ശതമാനം വിജയത്തോടെയാണ് വിജയവാഡ മേഖല തിരുവനന്തപുരത്തെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്. 99.32 ശതമാനമാണ് തിരുവനന്തപുരത്തിന്റെ വിജയം.

2014 ല്‍ രൂപീകൃതമായതിനുശേഷം സ്ഥിരമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം രേഖപ്പെടുത്തിയിരുന്നത് തിരുവനന്തപുരമായിരുന്നു. 2024 ല്‍ ഇത് 99.91 ശതമാനമായിരുന്നു. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടെങ്കിലും ദേശീയ ശരാശരിയായ 88.39 ശതമാനത്തേക്കാള്‍ ഏറെ മുകളിലാണ് തിരുവനന്തപുരം മേഖല. സിബിഎസ്ഇ രാജ്യത്തെ 17 മേഖലകളായാണ് വിഭജിച്ചിരിക്കുന്നത്. 26,675 സ്‌കൂളുകള്‍ ഇതുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

97.39 ശതമാനം വിജയത്തോടെ ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. സ്ഥാപനങ്ങളില്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ 99.29 ശതമാനം വിജയത്തോടെ മുന്നിലാണ്. തൊട്ടുപിന്നില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ ആണ്. 99.05 ശതമാനം വിജയം.

ദേശീയതലത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പെണ്‍കുട്ടികളുടെ വിജയശതമാനം 91.64 ശതമാനം ആണ്. ആണ്‍കുട്ടികളുടേത് 85.70 ശതമാനമാണ്. 5.94 ശതമാനം വ്യത്യാസം. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ 100 ശതമാനം വിജയം നേടിയത് ശ്രദ്ധേയമായി.

തിരുവനന്തപുരം മേഖലയില്‍ പരീക്ഷ എഴുതിയ 21,030 പെണ്‍കുട്ടികളില്‍ 20,938 പേരും വിജയിച്ചു. 20,188 ആണ്‍കുട്ടികളില്‍ 19,999 പേരാണ് വിജയിച്ചത്. തിരുവനന്തപുരം മേഖലയ്ക്ക് കീഴിലുള്ള ലക്ഷദ്വീപ് 100 ശതമാനം വിജയം നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com