
കൊച്ചി: ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണ്‍ മെസിയും കേരളത്തില്‍ എത്തുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞത് മലയാളിക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. സ്‌പോണ്‍സര്‍ പണമടച്ചാല്‍ അര്‍ജന്റീന ടീമിന് കേരളത്തില്‍ എത്തുന്നതിന് മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെന്നാണ് മന്ത്രിയുടെ വാക്കുകള്‍.വരുന്ന ആഴ്ചയോടെ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്നും മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ല എന്ന വാര്‍ത്തകളോട് പ്രതികരിച്ച് മന്ത്രി പറഞ്ഞു.
അതിനിടെ കേരളത്തിലേക്ക് മെസിയും ടീമും വരാന്‍ എത്ര ചെലവ് വരുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. കേരളത്തിലേക്ക് മെസിയയെയും ടീമിനെയും കൊണ്ടുവരാന്‍ ഏകദേശം 128 കോടി രൂപയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് നല്‍കേണ്ടി വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏകദേശം 77 കോടി രൂപ അഡ്വാന്‍സായി നല്‍കണം. ഇത് അടയ്‌ക്കേണ്ട കാലാവധി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഡിസംബര്‍ 24നാണ് കരാര്‍ ആയത്. മൂന്ന് മാസമോ 45 ദിവസമോ ആയിരുന്നു അഡ്വാന്‍സ് തുക അടയ്‌ക്കേണ്ട കാലാവധി. നിലവില്‍ കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും തുകയടയ്ക്കാന്‍ വൈകിയാല്‍ പെനാല്‍റ്റി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ