'ബിരിയാണിക്കൊപ്പം സലാഡ് കിട്ടിയില്ല'; കൊല്ലത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്

വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം
didn't get salad with biryani Crowd clash in kollam
ചിക്കൻ ബിരിയാണി ഫയൽ
Updated on

കൊല്ലം: വിവാഹ സല്‍കാരത്തില്‍ സലാഡ് നല്‍കാത്തതിനെച്ചൊല്ലി യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിലാണ് കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം തല്ലില്‍ കലാശിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.

വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. ബിരിയാണിയ്ക്കൊപ്പം ചിലര്‍ക്ക് സലാഡ് കിട്ടിയില്ല. ഇത് തര്‍ക്കമായി. തര്‍ക്കം മൂത്തതോടെ കൂട്ടത്തല്ലില്‍ കലാശിച്ചു.

ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പാത്രങ്ങളുമായി ഏറ്റുമുട്ടി. തലയ്ക്ക് പരിക്കേറ്റ നാലുപേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ഇരുകൂട്ടരും ഇരവിപുരം പൊലീസില്‍ പരാതി നല്‍കി.സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കാലവര്‍ഷം തൊട്ടരികില്‍, നാലോ അഞ്ചോ ദിവസത്തിനകം കേരളത്തിലെത്തും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com