മഴക്കെടുതി; കെഎസ്ഇബിക്ക് കനത്ത നഷ്ടം

7,12,679 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാര്‍ സംഭവിച്ചു.
KSEB
5,39,976 ഉപഭോക്താക്കള്‍ക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നല്‍കിഫയല്‍
Updated on

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. നിലവിലെ കണക്കുകള്‍ പ്രകാരം 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം വിതരണമേഖലയില്‍ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

7,12,679 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാര്‍ സംഭവിച്ചു. ഇതില്‍ 5,39,976 ഉപഭോക്താക്കള്‍ക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നല്‍കി. ബാക്കിയുള്ള വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനുള്ള ഊര്‍ജ്ജിത ശ്രമം സംസ്ഥാന വ്യാപകമായി നടക്കുന്നുവരികയാണെന്നും കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അതത് സെക്ഷന്‍ ഓഫീസുകളിലോ, 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കേണ്ടതാണ്. ഈ നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്.

പരാതികള്‍ അറിയിക്കാന്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കും വിളിക്കാവുന്നതാണ്. 9496001912 എന്ന നമ്പരില്‍ വിളിച്ച്/വാട്‌സാപ് സന്ദേശമയച്ച് പരാതി രേഖപ്പെടുത്താം.

അറിയിപ്പുകള്‍ക്ക്:

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് wss.kseb.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് സ്വമേധയാ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com