സപ്ലൈകോ കുടിശിക കൈമാറി; കരാറുകാരുടെ സമരം അവസാനിച്ചു, റേഷന്‍ വിതരണം ഇന്നുമുതല്‍ പുനരാരംഭിക്കും

ബില്‍ കുടിശിക നല്‍കാനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സര്‍ക്കാര്‍ 50 കോടി രൂപ ഏതാനും ദിവസം മുന്‍പ് അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണങ്ങള്‍ മൂലം നല്‍കാനായില്ല.
Supplyco transfers dues; contractors' strike ends
റേഷന്‍ സമരം
Updated on

തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍നിന്നു റേഷന്‍ കടകളില്‍ 'വാതില്‍പടി' വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചു. 2 മാസത്തെ ബില്‍ കുടിശികയായ 40 കോടിയില്‍പരം രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ സപ്ലൈകോ കൈമാറിതോടെയാണ് കരാറുകാര്‍ സമരം അവസാനിപ്പിച്ചത്.

റേഷന്‍ കടകളില്‍ സാധനങ്ങളുടെ വിതരണം ഇന്നുമതുല്‍ പുനരാരംഭിക്കും. ബില്‍ കുടിശിക നല്‍കാത്തതിനാല്‍ ഈമാസം 9 മുതലാണ് കരറാുകാര്‍ സമരം ആരംഭിച്ചത്. ബില്‍ കുടിശിക നല്‍കാനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സര്‍ക്കാര്‍ 50 കോടി രൂപ ഏതാനും ദിവസം മുന്‍പ് അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണങ്ങള്‍ മൂലം നല്‍കാനായില്ല.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ബില്‍ കുടിശികയാണു ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഏപ്രിലിലെ പണവും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്‍ കുടിശികയില്‍ ഓഡിറ്റ് ചെയ്ത ശേഷം ബാക്കി നല്‍കാനുള്ള തുകയും പിന്നീട് അനുവദിക്കും. സമരം മൂലം റേഷന്‍ വിതരണ രംഗത്തു പ്രതിസന്ധി ഇല്ലെന്നും 49% കാര്‍ഡ് ഉടമകള്‍ക്ക് ഇതുവരെ റേഷന്‍ നല്‍കിയതായും മന്ത്രി ജി.ആര്‍.അനില്‍ വിശദീകരിച്ചു.

കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം, മുറി പുറത്തുനിന്ന് പൂട്ടിയ നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com