
തിരുവനന്തപുരം: ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ സിപിഎമ്മിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയ മലയാള മനോരമക്കെതിരെ സിപിഎം നിയമ നടപടി ആരംഭിച്ചു. മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്ന് സിപിഎം 2021-22 കാലഘട്ടത്തില്‍ 25 ലക്ഷം രൂപ 'ഇലക്ട്രല്‍ ബോണ്ട്' വാങ്ങിയെന്ന് മനോരമ ദിനപത്രവും മനോരമ ഓണ്‍ലൈനും പ്രചരിപ്പിച്ച വ്യാജ വാര്‍ത്തക്കെതിരെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിയമനടപടി ആരംഭിച്ചത്.
വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം. അത് പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം മനോരമക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസും സിവില്‍ കേസും ഫയല്‍ ചെയ്യുമെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കി. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ കെ എസ് അരുണ്‍കുമാര്‍ മുഖേനയാണ് എം വി ഗോവിന്ദന്‍ നോട്ടീസ് അയച്ചത്.
ഒരു നയാ പൈസയുടെ പോലും ഇലക്ട്രല്‍ ബോണ്ട് ഞങ്ങള്‍ സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ പ്രസ്ഥാനമാണ് സിപിഎം. അങ്ങനെ ഇലക്ടറല്‍ ബോണ്ടിനെതിരെ നിയമ പോരാട്ടം നടത്തി അത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദുചെയ്യിപ്പിച്ചതും സിപിഎം ആണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ