
ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി വി അന്‍വറുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ശുഭപര്യവസാനമായി തീരുമെന്ന് കെ സി വേണുഗോപാല്‍ ( K C Venugopal ). ഈ വിഷയത്തില്‍ നേരത്തെ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല. എല്ലാവര്‍ക്കും ഒറ്റ ലക്ഷ്യമേയുള്ളൂ കേരളത്തില്‍. പിണറായിയെ താഴെയിറക്കുക എന്നത്. വിശാല ലക്ഷ്യത്തിന് മുമ്പില്‍ കൊച്ചു കൊച്ചു പരിഭവങ്ങള്‍ക്കോ പിണക്കങ്ങള്‍ക്കോ എന്തു പ്രസക്തിയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. കൂടാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം കൂട്ടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഒരു പ്രതിസന്ധിയുമില്ല. ഞങ്ങളുടെ പാര്‍ട്ടി അഭിപ്രായ സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ട് ചിലര്‍ അഭിപ്രായങ്ങള്‍ പറയും. ചിലര്‍ അഭിപ്രായങ്ങള്‍ പറയാതിരിക്കും. അതൊക്കെ ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരു സൗന്ദര്യമാണ്. ഈ വിഷയത്തില്‍ നേതാക്കള്‍ക്കിടയില്‍ ഒരു ഭിന്നതയും ഇല്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താന്‍ പി വി അന്‍വര്‍ കഴിഞ്ഞദിവസം ശ്രമം നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ച നടന്നില്ല. കോണ്‍ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന ഒരു നേതൃത്വമുണ്ടെന്നും അന്‍വറുമായുള്ള പ്രശ്‌നങ്ങള്‍ അവര്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചുകൊള്ളുമെന്നുമാണ് വേണുഗോപാല്‍ പറഞ്ഞത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിച്ചതോടെ, ഇനി കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്ന് പി വി അന്‍വര്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ