

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ പ്രത്യേക പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ കാലഘട്ടത്തില്‍, പ്രത്യേകിച്ച് കൗമാര പ്രായത്തിലുണ്ടാകുന്ന മോശം അനുഭവങ്ങള്‍ മറികടക്കാന്‍ ആണ് പുതിയ അധ്യയനവര്‍ഷത്തില്‍ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി (higher secondary students) വിദ്യാര്‍ഥികള്‍ക്ക് ഈ മേഖലയില്‍ 5 മണിക്കൂര്‍ പരിശീലനം നല്‍കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. വിദ്യാര്‍ഥികളില്‍ ശാരീരിക, മാനസിക, സാമൂഹികാരോഗ്യം പരിപോഷിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ നാല് ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരിശീലനത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
യുവജനങ്ങളിലും കൗമാരക്കാരിലും ഉയര്‍ന്നു വരുന്ന അക്രമപ്രവണതകള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം, വൈകാരിക മാനസിക പ്രശ്‌നങ്ങള്‍, അപകടകരായ വാഹന ഉപയോഗം, ഡിജിറ്റല്‍ അഡിക്ഷന്‍, റാഗിങ് തുടങ്ങിയവയ്ക്ക് ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പ്രശ്‌നങ്ങളെ ധൈര്യപൂര്‍വം നേരിടുന്നതിനും ശാരീരിക, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്‌കൂള്‍തലത്തില്‍ തന്നെ കുട്ടികളില്‍ അഭിലഷണീയമായ പരിവര്‍ത്തനങ്ങളും നിലപാടുകളും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍, വിവിധ വകുപ്പുകളെയും ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരെയും ഉള്‍പ്പെടുത്തി വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ച് മൊഡ്യൂളുകള്‍ വികസിപ്പിക്കും. മെയ് 22, 23, 24 തീയതികളിലായി ഈ മൊഡ്യൂളുകളില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തുകയും ആവശ്യമായ പരിഷ്‌കരണം നടത്തുകയും ചെയ്ത മൊഡ്യൂളുകള്‍ പ്രകാരം ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഓരോ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും രണ്ട് വീതം അധ്യാപകരെ വെച്ച് മെയ് 30, 31 തീയതികളിലായി 41 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ഇവര്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ പരിശീലനം നല്‍കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates