പെരുമഴക്കാലം; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

top 5 news
3 ജില്ലകളില്‍ റെഡ് അലര്‍ട്ട്/ top 5 news todayfile

വരും ദിവസങ്ങളിൽ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്ക് (Heavy rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. 11 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. കണ്ണൂർ, കാസർക്കോട്, ഇടുക്കി ജില്ലകളിലാണ് റെ‍ഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (School Holiday) പ്രഖ്യാപിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍(top 5 news).

1. പെരുമഴ തന്നെ; 3 ജില്ലകളിൽ റെഡ് അലർട്ട്; ഉയർന്ന തിരമാല, 'കള്ളക്കടൽ' മുന്നറിയിപ്പ്

kerala rain alert today
Heavy Rain

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. കാലവർഷത്തിന്റെ ഭാഗമായി പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്ക് (Heavy rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. 11 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. കണ്ണൂർ, കാസർക്കോട്, ഇടുക്കി ജില്ലകളിലാണ് റെ‍ഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

2. കനത്ത മഴ; ഇന്ന് 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

school holiday in 9 districts
School HolidayExpress

3. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ വൈകിയോടുന്നു

trian
trainfile

4. ട്രംപിന് ആശ്വാസം, നികുതി പിരിക്കാം; ഫെഡറൽ കോടതി ഉത്തരവിന് സ്റ്റേ

Donald Trump's tariffs to remain
Donald Trumpfile

ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ നികുതി ചുമത്തിയ ഡോണൾഡ് ട്രംപിന്റെ (Donald Trump) നടപടിക്കെതിരെ യുഎസ് ഫെഡറൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചു. അപ്പീൽ കോടതിയാണ് ട്രംപിന് ആശ്വസമേകുന്ന വിധി ഒരു ദിവസത്തിനുള്ളിൽ പുറപ്പെടുവിച്ചത്. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും വ്യക്തമാക്കി വ്യാപാര വിഷയങ്ങൾ പരിഗണിക്കുന്ന, യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലെ മൂന്നംഗ ബെഞ്ചാണ് നടപടിക്കെതിരെ വിധി പുറപ്പെടുവിച്ചത്. എന്നാൽ അപ്പീൽ കോടതി അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാൻ ട്രംപിനു അനുമതി നൽകി.

5. തിളങ്ങി മലയാളി താരങ്ങള്‍; ജിസ്‌ന മാത്യു ഉള്‍പ്പെട്ട റിലേ ടീമിന് സ്വര്‍ണം, ആന്‍സി സോജന് വെള്ളി

Asian Athletics Championships- women's relay team win gold, Silver for Ancy Sojan
Ancy Sojan x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com