tanur
സൈനബ (tanur)Special arrangement

കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു; മരണം മകളുടെ വിവാഹത്തലേന്ന്

ചായ കഴിക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു കേക്ക് തൊണ്ടയില്‍ കുടുങ്ങി ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്
Published on

താനൂര്‍: കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി (tanur) മരിച്ചു. താനാളൂര്‍ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്പിപറമ്പില്‍ സൈനബ (44) യാണ് മരിച്ചത്. ചായ കഴിക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു കേക്ക് തൊണ്ടയില്‍ കുടുങ്ങി ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.

തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളി വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം.

ബാപ്പ: പരേതനായ നമ്പിപറമ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജി. ഉമ്മ: പരേതയായ ഉണ്ണീമ. ഭര്‍ത്താവ്: ചെമ്പന്‍ ഇസ്ഹാഖ് (എടവണ്ണ, ഒതായി). മകള്‍: ഖൈറുന്നീസ. മരുമകന്‍: സല്‍മാന്‍ തൊട്ടിയില്‍ (താനാളൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുറഹ്മാന്‍, അബ്ദുല്‍ കരീം, ബഷീര്‍, അബ്ദുന്നാസര്‍, അബ്ദുല്‍ ജലീല്‍, ഫാത്തിമ, പരേതനായ അബ്ദുല്‍ കാദിര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com