100 കിലോയുടെ വിവാഹവസ്ത്രം അണിഞ്ഞ് വധു; കല്യാണവേദി നിറഞ്ഞു കവിഞ്ഞ് ലെഹങ്ക; വൈറൽ

വേദി നിറഞ്ഞു കിടക്കുന്ന വധുവിന്റെ ലെഹങ്കയാണ് ഈ വിവാഹത്തെ വ്യത്യസ്തമാക്കുന്നത്
100 കിലോയുടെ വിവാഹവസ്ത്രം അണിഞ്ഞ് വധു; കല്യാണവേദി നിറഞ്ഞു കവിഞ്ഞ് ലെഹങ്ക; വൈറൽ
Updated on
1 min read

ന്റെ വിവാഹം സ്പെഷ്യലായിരിക്കണം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇതിനായി വസ്ത്രത്തിലും ഫോട്ടോ​ഗ്രാഫിയിലുമെല്ലാം പരീക്ഷണം നടത്താനും പലരും തയാറാവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു പാക്കിസ്ഥാൻ വധുവിന്റെ വി വാഹവസ്ത്രമാണ്. 100 കിലോ ഭാരമുള്ള ലെഹങ്ക ധരിച്ചെത്തിയ വധുവാണ് ലോകത്തെ ഞെട്ടിക്കുന്നത്.

വേദി നിറഞ്ഞു കിടക്കുന്ന വധുവിന്റെ ലെഹങ്കയാണ് ഈ വിവാഹത്തെ വ്യത്യസ്തമാക്കുന്നത്. വളരെ അധികം അലങ്കാരങ്ങള്‍ പിടിപ്പിച്ചിട്ടുള്ള ലെഹങ്ക വേദിയില്‍ നിന്നു താഴേക്കും വശങ്ങളിലേക്കുമായി പരന്നു കിടക്കുകയാണ്. അനുയോജ്യമായ ആഭരണങ്ങൾ വധു ധരിച്ചിട്ടുണ്ട്. ഗോൾഡൻ ഷെർവാണിയാണു വരന്റെ വേഷം. വേദിയിൽ ഇരിക്കുന്ന വധുവിന്റേയും വരന്റേയും അടുത്തെത്താൻ അതിഥികൾക്ക് കുറച്ചധികം കഷ്ടപ്പെടേണ്ടിവരും.

എന്തായാലും 100 കിലോയുടെ ലെഹങ്കയുമണിഞ്ഞി ഇരിക്കുന്ന വധുവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി ട്രോളുകളാണ് ഇതിന് ലഭിക്കുന്നത്. വധു ലെഹംഗ ധരിച്ചതാണോ, ലെഹംഗ വധുവിനെ ധരിച്ചതാണോ എന്നാണ് ചിലരുടെ കമന്റ്. കൂടാതെ വധുവിന്റെ അച്ഛന്റെ കയ്യിൽ ഒരുപാട് പണമുണ്ടാവുകയും അത് എന്തുചെയ്യണമെന്ന് അറിയാതിരിക്കുകയും ചെയ്താൽ ഇങ്ങനെയിരിക്കും എന്നുമാണ് ചിലർ പറയുന്നത്. ഈ വിവാഹത്തെക്കുറിച്ചോ ലെഹങ്കയെക്കുറിച്ചോ കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com