ബുര്‍ജ് ഖലീഫയില്‍ ഫ്‌ലാറ്റ് വാങ്ങാം; ഏറ്റവും കുറഞ്ഞ വില എത്ര?

2,716.5 അടി (828 മീറ്റര്‍) ഉയരമുള്ള ബുര്‍ജ് ഖലീഫ, ഐഫല്‍ ടവറിനേക്കാള്‍ മൂന്നിരട്ടി ഉയരമുള്ളതാണ്.
Can I buy a flat in Burj Khalifa? What is the minimum price?
ബുര്‍ജ് ഖലീഫഎഎന്‍ഐ
Updated on
1 min read

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഉയരത്തില്‍ മാത്രമല്ല. ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഉള്‍പ്പെടെ ഒത്തിരി പ്രത്യേകതകളുണ്ട്. ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, മികച്ച റെസ്റ്റോറന്റുകള്‍ എന്നിവയും ഈ കെട്ടിടത്തിലുണ്ട്. 2,716.5 അടി (828 മീറ്റര്‍) ഉയരമുള്ള ബുര്‍ജ് ഖലീഫയ്ക്ക് ഐഫല്‍ ടവറിനേക്കാള്‍ മൂന്നിരട്ടി ഉയരമുണ്ട്.

163 നിലകളുള്ള ബുര്‍ജ് ഖലീഫ 58 എലിവേറ്ററുകള്‍, 2,957 പാര്‍ക്കിങ് സ്‌പേസുകള്‍, 304 ഹോട്ടലുകള്‍, 37 ഓഫീസ് നിലകള്‍, 900 സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നതാണ്. ദുബായിലെ അര്‍മാനി ഹോട്ടല്‍ എട്ടാം നിലയിലും 38-39 നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്. അത്യാഡംബരം നിറഞ്ഞ ഒന്ന്, രണ്ട് കിടപ്പുമുറികളുള്ള അര്‍മാനി റെസിഡന്‍സസ് 9 മുതല്‍ 16 വരെയുള്ള നിലകളിലാണ്.

കെട്ടിടത്തില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് കിടപ്പുമുറികളുള്ള സ്വകാര്യ അള്‍ട്രാ-ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളും ഉണ്ട്. 45 മുതല്‍ 108 വരെയുള്ള നിലകളില്‍ ഈ അപ്പാര്‍ട്ടുമെന്റുകള്‍ ലഭ്യമാണ്. ദുബായ് ഹൗസിങ് വെബ്സൈറ്റായ dubaihousing-ae.com പ്രകാരം, ബുര്‍ജ് ഖലീഫയിലെ വണ്‍ ബിഎച്ച്‌കെ ഫ്‌ലാറ്റിന്റെ വില 1,600,000 യുഎഇ ദിര്‍ഹം ആണ്, അതായത് ഏകദേശം 3.73 കോടി രൂപ വരും.

കെട്ടിടത്തിലെ 2 ബിഎച്ച്‌കെ ഫ്‌ലാറ്റിന്റെ വില 2,500,000 ദിര്‍ഹവും (ഏകദേശം 5.83 കോടി രൂപ). ബുര്‍ജ് ഖലീഫയിലെ 3 ബിഎച്ച്‌കെ അള്‍ട്രാ-ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളുടെ വില 6,000,000 ദിര്‍ഹമാണെന്നും(ഏകദേശം 14 കോടി രൂപ) വെബ്‌സൈറ്റ് പറയുന്നു. ബുര്‍ജ് ഖലീഫയില്‍ ഏറ്റവും ആഡംബരം നിറഞ്ഞ ചില വസതികളുടെ വില ഇതിനേക്കാള്‍ ഏറെയാണ്. 21,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഏറ്റവും വലിയ പെന്റ്ഹൗസിന് ഏകദേശം 102,000,000 ദിര്‍ഹമാണ് വില (ഏകദേശം 2 ബില്യണ്‍ രൂപ).

ബുര്‍ജ് ഖലീഫയുടെ ഉടമസ്ഥര്‍ ആരാണ്?

ദുബായ് ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എമാര്‍ പ്രോപ്പര്‍ട്ടീസാണ് ബുര്‍ജ് ഖലീഫ നിര്‍മ്മിച്ചത്. ലേകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിര്‍മ്മിക്കാന്‍ കമ്പനി ആറ് വര്‍ഷമെടുത്തു. എമിറാത്തി ബിസിനസുകാരനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ മുഹമ്മദ് അലബ്ബറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബുര്‍ജ് ഖലീഫ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com