'കുട്ടികള്‍ വീട്ടുപണിയിലാണ്, രക്ഷിതാക്കള്‍ വിശ്രമത്തിലും'; റിവേഴ്‌സ് പാരന്റിങ് പുതിയ ട്രെന്‍ഡ്

റിവേഴ്‌സ് പാരന്റിങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രീതിയില്‍ കുട്ടികള്‍ക്കാണ് വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്തം. അവര്‍ ഭക്ഷണം ഉണ്ടാക്കുകയും കടയില്‍ പോകുകയും ചെയ്യും, രക്ഷിതാക്കള്‍ ഈ സമയം ടിവി കാണുകയോ വിശ്രമിക്കുകയോ ചെയ്യുകയായിരിക്കും
Reverse parenting
റിവേഴ്‌സ് പാരന്റിങ് / പ്രതീകാത്മക ചിത്രംai
Updated on
2 min read

ഒന്ന് കണ്ണു തെറ്റിയാല്‍ ലോകം തന്നെ തലകീഴായി മറയ്ക്കുന്ന കുസൃതികളാണ് കുട്ടികള്‍. കുട്ടികളുടെ പരിചരണം ഒരോ കുടുംബത്തിലും ഏറെ പ്രധാനമാണ്. ഭക്ഷണം കഴിപ്പിക്കുക, സ്‌കൂളില്‍ വിടുക, തുടങ്ങി ഏറെ ശ്രദ്ധവേണ്ട സമയമാണ് കുട്ടിക്കാലം. എന്നാല്‍ അല്‍പം വ്യത്യസ്ഥമാണ് ചൈനയിലെ പുതിയ ട്രെന്‍ഡ്. റിവേഴ്‌സ് പാരന്റിങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രീതിയില്‍ കുട്ടികള്‍ക്കാണ് വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്തം. അവര്‍ ഭക്ഷണം ഉണ്ടാക്കുകയും കടയില്‍ പോകുകയും ചെയ്യും, രക്ഷിതാക്കള്‍ ഈ സമയം ടിവി കാണുകയോ വിശ്രമിക്കുകയോ ചെയ്യുകയായിരിക്കും. സ്‌കൂള്‍ വിട്ടുവന്ന ശേഷമായിരിക്കും കുട്ടികള്‍ വീട്ടിലെ ഉത്തരവാദിത്തങ്ങളിലേക്ക് കടക്കുക.

ചൈനയിലെ ലിയോണിംഗ് പ്രവിശ്യയില്‍ നിന്നുള്ള പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി യുവാന്‍യാങ് റിവേഴ്‌സ് പാരന്റിങ് രീതിയിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമാണ് ഈ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി. തന്റെ വസ്ത്രത്തില്‍ പിടിപ്പിച്ച കാമറയിലൂടെ തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന യുവാന് പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സാണുള്ളത്.

ദിവസവും രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കുന്ന യുവാന്‍യാങ് അയല്‍ക്കാരുടെ വളര്‍ത്തുനായകളുമായി നടക്കാന്‍ പോയിക്കൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നത്. സ്‌കൂള്‍ സമയത്തിന് ശേഷം വീട്ടിലെ ചുമതലകളിലേക്ക് യുവാന്‍യാങ് കടക്കും. അമ്മയെ വിളിച്ച് വീട്ടിലേക്ക് വേണ്ട സാധനങ്ങളും മറ്റും വാങ്ങി അടുക്കള സജീവമാക്കും. ഓണ്‍ലൈന്‍ വീഡിയോകളിലൂടെയാണ് യുവാന്‍യാങ് അവന്റെ പാചക വൈദഗ്ധ്യം വളര്‍ത്തിയെടുത്തത്. രസകരമാണ് യുവാന്‍യാങിന്റെ വീഡിയോകള്‍. മാതാപിതാക്കളെ ശകാരിക്കുന്ന യുവാന്‍യാങിന്റെ വീഡിയോയ്ക്ക് ഏകദേശം പതിനാല് ലക്ഷത്തോളം റിയാക്ഷനാണ് ലഭിച്ചത്.

Reverse parenting
യുവാന്‍യാങ് Social Media

ഈ രീതി പിന്തുടരുന്ന നിരവധി കുടുംബങ്ങളുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഏഴ് വയസ്സുള്ള മകള്‍ ആണ് കുടുംബത്തിന്റെ യാത്രാ പദ്ധതികള്‍ കൈകാര്യം ചെയ്യുന്നത് എന്ന് റിവേഴ്സ് പാരന്റിങ് സ്വീകരിച്ച നിനി എന്ന മാതാവ് പറയുന്നു. ഒരിക്കല്‍ വൈകിയതിന്റെ പേരില്‍ യാത്ര മുടങ്ങിയതോടെയാണ് മകള്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉപയോഗിച്ചാണ് മകള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്നും മാതാവ് പറയുന്നു.

റിവേഴ്സ് പാരന്റിംഗ് പരമ്പരാഗത രക്ഷാകര്‍തൃ രീതിയെ ചോദ്യം ചെയ്യുന്നതും കുട്ടികളില്‍ സ്വാതന്ത്ര്യം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധരുടെ വാദം. റിവേഴ്സ് പാരന്റിങ് എന്ന രീതിക്ക് നിലവില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരം ഉള്ളടക്കങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'm Game
Fahadh Faasil, Nivin Pauly, Mamitha Baiju, Shyam Pushkaran, Dileesh Pothan
Hashir
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com