'എടുത്ത പണിക്കുള്ള ശമ്പളം ലഭിക്കുന്നില്ല'; ജോലി സമയത്ത് അഞ്ചുമണിക്കൂര്‍ ഉറങ്ങി യുവതി, ഒടുവില്‍

കുറഞ്ഞ ശമ്പളം കിട്ടുന്നതിലുള്ള അതൃപ്തി അറിയിക്കാന്‍ ചൈനയിലെ ഒരു ജീവനക്കാരി സ്വീകരിച്ച വ്യത്യസ്തമായ പ്രതിഷേധ രീതി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു
Micro Sleep
Micro SleepMeta AI Image
Updated on
1 min read

കുറഞ്ഞ ശമ്പളം കിട്ടുന്നതിലുള്ള അതൃപ്തി അറിയിക്കാന്‍ ചൈനയിലെ ഒരു ജീവനക്കാരി സ്വീകരിച്ച വ്യത്യസ്തമായ പ്രതിഷേധ രീതി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. അഞ്ച് മണിക്കൂര്‍ നേരം ഓഫീസിലെ ഡെസ്‌കിലിരുന്ന് ഉറങ്ങിക്കൊണ്ടാണ് യുവതി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

മധ്യ ചൈനയിലെ ഷാങ്ക്യു എന്ന സ്ഥലത്താണ് സംഭവം. തനിക്ക് ലഭിക്കുന്ന ശമ്പളം തന്റെ അധ്വാനത്തിന് അനുസരിച്ചുള്ളതല്ലെന്നും കമ്പനി തന്നെ വിലമതിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധ സമരം. 'എത്ര പണം നല്‍കുന്നോ, അതിനുള്ള ജോലി മാത്രമേ ലഭിക്കൂ' എന്നായിരുന്നു തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് യുവതി പറഞ്ഞത്.

ഓഫീസില്‍ ഉറങ്ങിക്കിടന്ന യുവതിയെ ബോസ് കാണുകയും ശക്തമായി ശാസിക്കുകയും ചെയ്തു. ഇത് ആവര്‍ത്തിച്ചാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ താന്‍ നേരിടുന്ന അനീതിയെക്കുറിച്ച് വിവരിച്ചു യുവതി കരഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചു. കുറഞ്ഞ ശമ്പളത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നും ജോലി രാജിവെക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ സംഭവത്തില്‍ മറ്റൊരു വഴിത്തിരിവ് ഉണ്ടായി. ഉറക്കമുണര്‍ന്ന ശേഷം യുവതി ബോസിന്റെ മേശപ്പുറത്തിരുന്ന ഒരു ചോക്ലേറ്റ് എടുത്തു കഴിച്ചു. ഗ്ലൂക്കോസ് ഇന്‍ടോളറന്‍സ് (glucose intolerance) ഉള്ള ബോസിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ കരുതിയിരുന്നതായിരുന്നു ആ ചോക്ലേറ്റ്. ഇത് കൃത്യസമയത്ത് കഴിക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം തളര്‍ന്നു വീഴുന്ന അവസ്ഥയിലായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. താന്‍ മരിക്കണമെന്ന് ആഗ്രഹിച്ചാണോ ഇത് ചെയ്തതെന്ന് അദ്ദേഹം ക്ഷുഭിതനായി ചോദിച്ചതായും യുവതി പറയുന്നു.

'എന്റെ ബോസ് ദേഷ്യപ്പെട്ടു. ഞാന്‍ അയാളെ കൊല്ലാന്‍ ഉദ്ദേശിച്ചാണ് ഇങ്ങനെ പെരുമാറിയത് എന്ന് ബോസ് പറഞ്ഞു. എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി. എന്നെ വിമര്‍ശിക്കുന്നവര്‍ക്ക്, ഇത്രയും കുറഞ്ഞ ശമ്പളമുള്ള എന്നെപ്പോലുള്ള ആളുകളെ മനസ്സിലാകില്ല,'- സ്ത്രീ വീഡിയോയില്‍ പറഞ്ഞു.

Micro Sleep
കല്യാണസൗ​ഗന്ധികം പകർന്നാടി ഇറ്റാലിയന്‍ കലാകാരൻമാർ, മൂന്ന് വർഷത്തെ പരിശീലനത്തിനൊടുവിൽ അരങ്ങേറ്റം

ഈ സംഭവം ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെ ഭൂരിഭാഗം ആളുകളും ബോസിനെ പിന്തുണച്ചാണ് രംഗത്തെത്തിയത്. ശമ്പളത്തില്‍ അതൃപ്തി ഉണ്ടെങ്കില്‍ പോലും ജോലിസമയത്ത് ഉറങ്ങുന്നതും മറ്റൊരാളുടെ ഭക്ഷണം അനുവാദമില്ലാതെ എടുക്കുന്നതും പ്രൊഫഷണല്‍ മര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് പലരും അഭിപ്രായപ്പെട്ടു.

Micro Sleep
എന്റമ്മോ!, എന്തൊരു ചൂട്!; ദാഹമകറ്റാന്‍ വെള്ളം കുടിക്കുന്ന മൂര്‍ഖന്‍- വൈറല്‍ വിഡിയോ
Summary

Chinese Woman Takes 5-Hour Nap In Office To Protest Low Salary 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com