നായക്കുട്ടിയെ പേടിച്ച് ഓടുന്ന കരടികൾ/ വിഡിയോസ്ക്രീൻഷോട്ട്
നായക്കുട്ടിയെ പേടിച്ച് ഓടുന്ന കരടികൾ/ വിഡിയോസ്ക്രീൻഷോട്ട്

ഓടാൻ ഒരു ​ഗ്യാപ്പ് താഡേയ്! വീട്ടിൽ കയറിയ ഭീമൻ കരടികളെ ​പേടിപ്പിച്ച് പുറത്താക്കി നായക്കുട്ടി; വിഡിയോ

കുരച്ചുകൊണ്ട് ചാടുന്ന നായക്കുട്ടിയെ കണ്ട് കരടികള്‍ ജീവനും കൊണ്ട് ഓടി
Published on

തെന്ത് സാധനം, ഓടാന്‍ പോലും ഒരു ഗ്യാപ്പ് തരുന്നില്ലെല്ലോ!, വീട്ടില്‍ കയറിയ ഭീമന്മാരായ കരടികളെ പേടിപ്പിച്ച് പുറത്താക്കുന്ന നായക്കുട്ടിയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 

വടക്കേ അമേരിക്കയില്‍ കണ്ടു വരുന്ന ​ഗ്രിസ്ലി കരടികളെയാണ് നായക്കുട്ടി ധൈര്യത്തോടെ നേരിടുന്നത്. തവിട്ടു നിറത്തില്‍ കാണപ്പെടുന്ന ഇവയ്ക്ക് മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും. ശത്രുക്കളെ പിന്തുടര്‍ന്ന് ചെന്ന് ആക്രമിക്കുന്നതാണ് ഇവയുടെ രീതി. 

എന്നാൽ ഇതൊന്നും നായക്കുട്ടിയെ ബാധിച്ചില്ല. വീട്ടുമുറ്റത്ത് വന്ന രണ്ട് ​ഗ്രിസ്ലി കരടികളുടെയും നേരെ കുരച്ചുകൊണ്ട് നായക്കുട്ടി പാഞ്ഞടുത്തു. എങ്ങോട്ട് ഓടണമെന്ന് പോലും അറിയാതെ കരടികൾ ചുറ്റിപ്പോയി.വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ വിഡിയോ കഴിഞ്ഞ ദിവസമാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വൈറലായത്.  

വീട്ടില്‍ കയറിയ കരടികള്‍ക്ക് നേരെ കുരച്ചുകൊണ്ട് ചാടുന്ന നായക്കുട്ടിയെ കണ്ട് കരടികള്‍ ജീവനും കൊണ്ട് ഓടുന്നതാണ് ദൃശ്യങ്ങളില്‍. നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. നായക്കുട്ടിയുടെ ധീരതയെ പ്രശംസിച്ച് നിരവധി ആളുകള്‍ കമന്റുമായി രംഗത്തെത്തി. 'നായയുടെ വലിപ്പമല്ല, നായയുടെ പോരാട്ടത്തിന്റെ വലിപ്പമാണ് പ്രധാനം'- എന്നായിരുന്നു ഒരാളുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com