വലിയ സ്വപ്‌നവുമായി അമേരിക്കയിലെത്തി, ഇപ്പോള്‍ 8.4 കോടി രൂപ കടം, ഇന്ത്യന്‍ ദമ്പതികളുടെ വിഡിയോ വൈറല്‍

Indian couple's video goes viral after coming to America with big dreams, now owes Rs 8.4 crore
NRI couple reveals 8.4 crore in debt
Edited By:
Updated on
2 min read

ല്ല ശമ്പളമുള്ള ജോലിയും മികച്ച ജീവിത നിലവാരത്തോടെയും ജീവിക്കുകയെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഈ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നാട് വിട്ടുപോകാനും ആരും മടി കാണിക്കാറില്ല. ചിലര്‍ വിദേശത്ത് നല്ലൊരു ജോലി കിട്ടിയാല്‍ പിന്നെ വിവാഹം ചെയ്ത് കുടുംബത്തെയും കൂടെ കൂട്ടി അവിടെ സ്ഥിരതാമസക്കാരായി മാറുകയും ചെയ്യാറുണ്ട്.

22-ാം വയസില്‍ അമേരിക്കയില്‍ എത്തിയ ഒരു ഇന്ത്യന്‍ പ്രവാസിയുടെയും കുടുംബത്തിന്റെയും കഥയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരിക്കല്‍ പോലും തങ്ങള്‍ ഇത്രയും കടമെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും എന്നിട്ടും 8.4 കോടി രൂപയുടെ കട ബാധ്യത പേറുന്നുവെന്നും കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ വന്ന കടങ്ങളാണ് ഇതെന്നും പറയുകയാണ് ഈ ദമ്പതികള്‍.

'22 ആം വയസില്‍ അമേരിക്കയിലെ ജീവിതം മോഹിച്ച് യുഎസിലേക്ക് താമസം മാറി. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. മോര്‍ട്ട്‌ഗേജുകള്‍, വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയിലായി ഏകദേശം 8.06 കോടി രൂപ വരുന്ന കടം വന്നു. ഒരു നല്ല ജോലി, ഒരു വീട്, ഒരു നല്ല കാര്‍, അടുക്കള നവീകരണം, അവധിക്കാലങ്ങള്‍, നിക്ഷേപ സ്വത്ത് അങ്ങനെ ഓരോന്നും ജീവിതത്തിലെ നേട്ടങ്ങളാണ് കരുതിയത്. പക്ഷേ, ഒടുവില്‍ തിരിഞ്ഞുനോക്കുമ്പോള്‍, ഇവയെല്ലാം വന്‍കടമായി മാറി. പിന്നീട് ഇത് വന്‍ബാധ്യതയുമായി.ഒരു ദിവസം ഞങ്ങള്‍ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചപ്പോള്‍ ഏകദേശം 8,50,000 ഡോളര്‍ കടം കൂടിയെന്ന് മനസ്സിലായെന്നും' പ്രവാസി കുടുംബം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Indian couple's video goes viral after coming to America with big dreams, now owes Rs 8.4 crore
കടലിൽ ​​​ഡ്രൈവറില്ല ബോട്ടുകൾ വരുന്നു, പരീക്ഷണ ഓട്ടങ്ങൾക്ക് പുതിയ മാർഗ്ഗരേഖ പുറത്തിറക്കി അബുദാബി

'4,00,000 ഡോളറിന്റെ പ്രാഥമിക ഭവന മോര്‍ട്ട്‌ഗേജ്, 2,70,000 ഡോളറിന്റെ നിക്ഷേപ സ്വത്ത് മോര്‍ട്ട്‌ഗേജ്, 1,50,000 ഡോളറിന്റെ അടുക്കള നവീകരണ വായ്പ, ക്രെഡിറ്റ് കാര്‍ഡ് കടമായി 30,000 ഡോളര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന കടബാധ്യതകളാണ്. ഒരിക്കല്‍ പോലും ഒരുമിച്ചിരുന്ന് ഇത്രയും വലിയൊരു സംഖ്യ കടമെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. എന്നിട്ടും ഞങ്ങളുടെ ജീവിതത്തിനിടെയില്‍ ഇങ്ങനെയെല്ലാം സംഭവിച്ചു. എന്നാല്‍, ജീവിതത്തില്‍ മാറ്റം വരുത്താനും എല്ലാം തിരിച്ച് പിടിക്കാനുമുള്ള ശ്രമത്തിലാണ്. അടുത്ത 1,200 ദിവസത്തിനുള്ളില്‍, ഏകദേശം 3.3 വര്‍ഷത്തിനുള്ളില്‍, പൂര്‍ണ്ണമായും കടത്തില്‍ നിന്ന് മുക്തരാകുക എന്നതാണ് ലക്ഷ്യം...' ഇന്ത്യന്‍ ദമ്പതികള്‍ പറയുന്നു. മണി ഹാര്‍മണി 123 എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വിഡിയോ വന്നത്.

Indian couple's video goes viral after coming to America with big dreams, now owes Rs 8.4 crore
കടലിൽ ​​​ഡ്രൈവറില്ല ബോട്ടുകൾ വരുന്നു, പരീക്ഷണ ഓട്ടങ്ങൾക്ക് പുതിയ മാർഗ്ഗരേഖ പുറത്തിറക്കി അബുദാബി
Indian couple's video goes viral after coming to America with big dreams, now owes Rs 8.4 crore
എബോളയില്‍ ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധം, വിശദാംശങ്ങള്‍
Indian couple's video goes viral after coming to America with big dreams, now owes Rs 8.4 crore
ഗള്‍ഫില്‍ നിരവധി തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തില്‍
Summary

Indian couple's video goes viral after coming to America with big dreams, now owes Rs 8.4 crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com