

ഏറ്റവും ഇഷ്ടമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഏതാണെന്ന് ചോദിച്ചാല്‍ ഇന്ന് പലരുടെയും ഉത്തരം ഇന്‍സ്റ്റഗ്രാം എന്നായിരിക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉപയോഗിക്കുന്ന ഒന്നാണിത്. ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്ന സ്വകാര്യ അക്കൗണ്ടുകള്‍ മുതല്‍ ലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന സ്ഥാപനങ്ങളുടെയും താരങ്ങളുടെയുമടക്കം നിരവധി അക്കൗണ്ടുകള്‍ ഇന്‍സ്റ്റഗ്രാമിലുണ്ട്. എന്നാല്‍, നിയമവിരുദ്ധമായ ഉള്ളടക്കം പങ്കുവയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പീഡോഫിലുകളുടെ വിശാലമായ നെറ്റ്‌വര്‍ക്ക് ആയി ഈ പ്ലാറ്റ്‌ഫോം മാറിയിട്ടുണ്ടെന്നാണ് ആശങ്കപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട്.
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവരെ സഹായിക്കുന്നതാണ് ഇന്‍സ്റ്റഗ്രാമിന്റെ അല്‍ഗോരിതം എന്നാണ് കണ്ടെത്തല്‍. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും മസാച്യുസെന്റ്‌സ് സര്‍വകലാശാലയും ദി വാള്‍ സ്ട്രീറ്റ് ജേണലിനൊപ്പം നടത്തിയ അന്വേഷണമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. കുട്ടികള്‍ സ്വയം ഉപദ്രവിക്കുന്ന നിയമവിരുദ്ധമായ വിഡിയോകളടക്കം പരസ്യമായി പങ്കുവയ്ക്കുന്നവയാണ് ഇത്തരം അക്കൗണ്ടുകള്‍. ഇന്‍സ്റ്റഗ്രാമിന്റെ ദുര്‍ബലമായ അല്‍ഗോരിതവും ഓട്ടോമേറ്റഡ് ഡിറ്റക്ഷന്‍ ടൂളുകളെ ആശ്രയിച്ചുള്ള പ്രവര്‍ത്തനവും ബന്ധപ്പെട്ട ഹാഷ്ടാഗുകളിലൂടെ അനാരോഗ്യകരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാന്‍ വഴിയൊരുക്കും. അത്തരം കണ്ടെന്റുകളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പോപ് അപ്പ് മുന്നറിയിപ്പൊഴിച്ച് അത് നീക്കം ചെയ്യാനുള്ള ഇടപെടലുകളൊന്നും ഇന്‍സ്റ്റഗ്രാമിന്റെ ഭാഗത്തുനിന്നില്ല.
ചെറുപ്പക്കാരും കുട്ടികളുമടക്കം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായതിനാല്‍ ഈ പിഴവ് അടിയന്തര ശ്രദ്ധ വേണ്ടതാണെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അത്തരം നെറ്റവര്‍ക്കുകള്‍ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമായി ഇന്റേണല്‍ ടാസ്‌ക്ക് ഫോഴ്‌സിനെ നിയമിച്ചതായി കമ്പനി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates