International Yoga Day celebration
Kerala has highest life expectancy പ്രതീകാത്മക ചിത്രം

കൂടുതല്‍ കാലം ജീവിക്കണോ?, ഇങ്ങോട്ട് വന്നോളു, രാജ്യത്ത് ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ കേരളത്തില്‍; പട്ടിക ഇങ്ങനെ

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനം കേരളം
Published on

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനം കേരളം. കേരളത്തില്‍ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74.8 വര്‍ഷമാണെന്ന് സെന്‍സെസ് കമ്മീഷണര്‍ ഓഫീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നി സംസ്ഥാനങ്ങള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഹിമാചല്‍ പ്രദേശില്‍ ആയുര്‍ദൈര്‍ഘ്യം 73.6 വര്‍ഷമായും പഞ്ചാബില്‍ 70.8 വര്‍ഷമായുമാണ് വര്‍ധിച്ചത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ ഈ രണ്ടു സംസ്ഥാനങ്ങളിലും ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ കാര്യമായ പുരോഗതിയാണ് ഉണ്ടായത്. ദേശീയ ശരാശരി 69.9 വര്‍ഷം ആണെന്നിരിക്കെയാണ് ഈ വര്‍ധന. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ കേരളത്തിലും ഹിമാചല്‍ പ്രദേശിലുമാണ്. 78 വര്‍ഷമാണ് ഈ രണ്ടു സംസ്ഥാനങ്ങളിലും സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യമെന്ന് സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ഡാറ്റയില്‍ പറയുന്നു. 2018-22 കാലയളവിനെ അടിസ്ഥാനമാക്കിയാണ് ഡാറ്റ തയ്യാറാക്കിയത്.

രാജ്യത്ത് ഏറ്റവും കുറവ് ആയുര്‍ദൈര്‍ഘ്യം ഛത്തീസ്ഗഡിലാണ്. 64.4 വര്‍ഷമാണ് ഛത്തീസ്ഗഡിലെ ആയുര്‍ദൈര്‍ഘ്യം. ഡല്‍ഹി 74.6, ജമ്മു ആന്റ് കശ്മീര്‍ 74.1, തമിഴ്‌നാട് 73, മഹാരാഷ്ട്ര 72.5, പശ്ചിമ ബംഗാള്‍ 72.1, പഞ്ചാബ് 70.8 ഉത്തരാഖണ്ഡ് 70.8 എന്നിങ്ങനെയാണ് തൊട്ടുതാഴെയുള്ള സംസ്ഥാനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം.

ദേശീയതലത്തില്‍ പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 68.2 വര്‍ഷമാണ്. സ്ത്രീകളുടേത് 71.9 വര്‍ഷമാണ്. ജമ്മു കശ്മീരിലാണ് പുരുഷന്മാര്‍ക്ക് കൂടുതല്‍ ആയുസ്. 72.8 വര്‍ഷമാണ് പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം. പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയുര്‍ദൈര്‍ഘ്യത്തില്‍ ഏറ്റവും കുറവ് ഛത്തീസ്ഗഡിലാണ്. പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 62.3 ആണ്. ഛത്തീസ്ഗഡില്‍ സ്ത്രീകളുടേത് 66.6 ആണ്.

International Yoga Day celebration
സൂംബ മാത്രം മതിയോ, ഒരു ഉച്ചമയക്കം കൂടിയായാലോ സ്‌കൂളില്‍?, ചൈനയിലൊക്കെ അങ്ങനെയാണ്‌

നഗരങ്ങളിലാണ് ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍. നഗരങ്ങളില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 71.9 വര്‍ഷമാണ്. സ്ത്രീകളുടേത് 75.1 ആണ്. മൊത്തത്തില്‍ ആയുര്‍ദൈര്‍ഘ്യം ശരാശരി 73.3 വര്‍ഷമാണ്. ഗ്രാമീണ മേഖലയില്‍ 69.2 വര്‍ഷമാണ്. പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 66.9 വര്‍ഷവും സ്്ത്രീകളുടേത് 71.8 വര്‍ഷവുമാണ്.

International Yoga Day celebration
പത്തുരാജ്യങ്ങള്‍, 75,000 കിലോമീറ്റര്‍; യുഎഇയില്‍ നിന്ന് കണ്ണൂരിലേക്ക് ബൈക്കിലെത്തി യുവാക്കള്‍
Summary

Kerala highest life expectancy in india

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com