

മിസിസ് ഇന്ത്യ വേള്ഡ് വൈഡ് മത്സരത്തില് ഫൈനലില് മത്സരിക്കാന് മലയാളിയും. കോഴിക്കോട് സ്വദേശിയായ ശാരി വിമലാണ് മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്ജിനിയറിങ് ബിരുദധാരിയായ ശാരി വിവാഹത്തിനുശേഷമാണ് സിഡ്നിയിലേക്കുപോയതും മോഡലിങ്ങില് സജീവമായത്.
കോഴിക്കോട് കുണ്ടായിത്തോട് സ്വദേശിനിയും സിഡ്നിയിലെ ഗവ. സെന്ട്രല് സ്റ്റേഷന് പ്ലാറ്റ് ഫോം മാനേജരുമായിരുന്നു ശാരി വിമല്. കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പഠനം. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസപ്രവര്ത്തനങ്ങളിലും സജീവമാണ് ശാരി.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
മിസിസ് ഇന്ത്യ വേള്ഡ് വൈഡ് സീസണിന്റെ പതിമൂന്നാമത്തെ സീസണ് ദുബായിലാണ് നടക്കുന്നത്. മേയ് ഒന്നുമുതല് ഏഴുവരെയാണ് മത്സരം. പരേതനായ ഹരീന്ദ്രനാഥിന്റെയും ശ്യാമയുടെയും മകളാണ് ശാരി. ഭര്ത്താവ്: വിമല്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates