ഇപ്പോ ഇടിച്ചേനേ; സ്‌കൂട്ടിയില്‍ ചീറിപ്പാഞ്ഞ് യുവതി; നെട്ടോട്ടമോടി കാട്ടാന; വീഡിയോ

ഐഎഫ്എസ് ഉദ്യഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

ആനയെ പേടിച്ച് ആളുകള്‍  ഓടുന്ന നിരവധി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ സ്‌കൂട്ടി ഓടിച്ചുവരുന്ന യുവതിയ കണ്ട് നെട്ടോട്ടമോടുന്ന ആനയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

ഐഎഫ്എസ് ഉദ്യഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. സ്‌കൂട്ടര്‍ ഓടിച്ചുവരുന്ന യുവതി വനമേഖലയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ആനയെ കണ്ടതോടെ വണ്ടിയുടെ നിയന്ത്രണമൊന്നു നഷ്ടമായി. ആനയെ ഇടിക്കുമെന്ന് തോന്നിയെങ്കിലും, ഞൊടിയിടയില്‍ ആന കുതറിയോടിയതുകൊണ്ടുമാത്രമാണ് യുവതി സ്‌കൂട്ടര്‍ ഇടിക്കാതെ രക്ഷപ്പെട്ടത്. ആന അതിന്റെ വഴിക്ക് പോയതോടെ യുവതി വണ്ടി നിര്‍ത്താതെ ഓടിച്ചുപോകുന്നതും കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com