ഇവള്‍ ആയിരങ്ങളുടെ അമ്മ!, സെല്‍വ ദാനം ചെയ്തത് 300 ലിറ്റര്‍ മുലപ്പാല്‍, മാതൃക

300 ലിറ്ററിലധികം മുലപ്പാലാണ് സെല്‍വ ബൃന്ദ എന്ന വീട്ടമ്മ മില്‍ക്ക് ബാങ്കിന് നല്‍കിയത്.
 woman donates 300 litres of breast milk, helping thousands of infants
Selva BrindhaX
Updated on
1 min read

ചെന്നൈ: നവജാത ശിശുക്കള്‍ക്ക് ഏറ്റവും ഉത്തമമായ ആഹാരം മുലപ്പാല്‍ തന്നെയാണ്. മുലപ്പാല്‍ കുറഞ്ഞാല്‍ അമ്മമാര്‍ക്ക് വലിയ ആശങ്കയുണ്ടാക്കുകയും ചെയ്യും. ഇങ്ങനെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് തമിഴ്‌നാട് സ്വദേശിയായ 33 കാരി. 300 ലിറ്ററിലധികം മുലപ്പാലാണ് സെല്‍വ ബൃന്ദ എന്ന വീട്ടമ്മ മില്‍ക്ക് ബാങ്കിന് നല്‍കിയത്.

 woman donates 300 litres of breast milk, helping thousands of infants
ഇത്തിരി ധൃതിയുണ്ടേ...! ഭൂമിയുടെ കറക്കത്തിന് ഇന്നലെ വേഗം കൂടി, ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം

ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവനാണ് സെല്‍വയുടെ തീരുമാനത്തെത്തുടര്‍ന്ന് രക്ഷിക്കാനായത്. തിരുച്ചിറപ്പള്ളി ജില്ലയിലെ കാട്ടൂര്‍ സ്വദേശിനിയായ സെല്‍വ ബൃന്ദയ്ക്ക് രണ്ട് കുട്ടികളാണുള്ളത്.

 woman donates 300 litres of breast milk, helping thousands of infants
'പേര് ഒന്നിപ്പിച്ചവര്‍', സൗഹൃദ ദിനത്തില്‍ ഒത്തുചേര്‍ന്ന് നൗഷാദുമാരുടെ ആഗോള കൂട്ടായ്മ

2023 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ 22 മാസത്തിനിടെ 17 ലിറ്റര്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെ മില്‍ക്ക് ബാങ്കിലേയ്ക്ക് നല്‍കി. 2023-24 കാലയളവില്‍ മില്‍ക്ക് ബാങ്ക് ശേഖരിച്ച മൊത്തം മുലപ്പാലിന്റെ പകുതിയോളം സെല്‍വയുടെ സംഭാവനയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സെല്‍വ ഇടം നേടി.

ലോക മുലയൂട്ടല്‍ വാരത്തിന്റെ സമാപന ദിനമായ ഓഗസ്റ്റ് 7ന് മില്‍ക്ക് ബാങ്കിലെ ഉദ്യോഗസ്ഥര്‍ സെല്‍വ ബൃന്ദയെ ആദരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Summary

woman donates 300 litres of breast milk, helping thousands of infants

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com