100 കിലോമീറ്റര്‍ നീണ്ട വാഹനനിര, കുരുക്കഴിച്ചത് 12 ദിവസം കൊണ്ട്; ലോകചരിത്രത്തിലെ ഏറ്റവും വലിയ 'ട്രാഫിക് ജാം'

ഗതാഗതക്കുരുക്ക് ഉടനൊന്നും അവസാനിക്കില്ലെന്ന് മനസിലാക്കിയതോടെ യാത്രികര്‍ വാഹനങ്ങളില്‍ ഇരുന്ന് തന്നെ ക്ഷണം കഴിക്കുകയും അവിടെ തന്നെ ഉറങ്ങുകയും ചെയ്തു.
world’s longest traffic jam which lasted for 12 days
Traffic Jam
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡല്‍ഹി, ബംഗളൂരു പോലുള്ള നഗരങ്ങളിലെ വാഹനങ്ങളുടെ നീണ്ടനിര സാധാരണമാണ്. ഗതാഗത കുരുക്കിന്റെ(Traffic Jam) ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പുറത്തുവരാറുണ്ട്. എന്നാല്‍ 12 ദിവസം നീണ്ടുനിന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗതാഗതക്കുരുക്കിനെ കുറിച്ചറിയാമോ?

റോഡില്‍ വാഹനങ്ങള്‍ കുടുങ്ങിയത് 12 ദിവസമാണ്. 2010 ഓഗസ്റ്റ് 14 ന് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലായിരുന്നു ഈ ഗതാഗതക്കുരുക്ക്. ചൈന നാഷണല്‍ ഹൈവേ 110ല്‍ ബെയ്ജിങ് -ടിബറ്റ് എക്‌സ്പ്രസ് വേയിലാണ് ഇതുസംഭവിച്ചത്. വാഹനങ്ങളുടെ നിര 100 കിലോമീറ്ററിലധികം നീണ്ടു. 12 ദിവസത്തേക്ക്, വാഹനങ്ങളും അതിനകത്തുണ്ടായിരുന്നവരും കുടുങ്ങി. ലോകചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗതാഗത കുരുക്കായി ഇതറിയപ്പെടുന്നു.

ഗതാഗതക്കുരുക്ക് ഉടനൊന്നും അവസാനിക്കില്ലെന്ന് മനസിലാക്കിയതോടെ യാത്രികര്‍ വാഹനങ്ങളില്‍ ഇരുന്ന് തന്നെ ക്ഷണം കഴിക്കുകയും അവിടെ തന്നെ ഉറങ്ങുകയും ചെയ്തു. നിര്‍മ്മാണത്തിലിരിക്കുന്ന ബെയ്ജിങ്-ടിബറ്റ് എക്‌സ്പ്രസ് വേയ്ക്കായി മംഗോളിയയില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് കല്‍ക്കരിയും നിര്‍മ്മാണ സാമഗ്രികളും കൊണ്ടുപോയ ട്രക്കുകളാണ് ഗതാഗതക്കുരുക്കുണ്ടാക്കിയത്.

ഗതാഗതക്കുരുക്കില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, ഇത് കുരുക്ക് ഇരട്ടിയാക്കി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്ക് ഒരു ദിവസം ഏകദേശം ഒരു കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിഞ്ഞുള്ളു. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി എക്‌സ്പ്രസ് ഹൈവേയില്‍ താല്‍ക്കാലിക വീടുകള്‍ നിര്‍മ്മിച്ചു. ലഘുഭക്ഷണങ്ങള്‍, ശീതളപാനീയങ്ങള്‍, നൂഡില്‍സ്, മറ്റ് ഭക്ഷണ സാധനങ്ങള്‍ എന്നിവ നാലിരട്ടി വിലയ്ക്കാണ് ഇവിടെ വിറ്റുപോയത്. യഥാര്‍ഥ വിലയേക്കാള്‍ 10 മടങ്ങ് വിലയ്ക്ക് ആളുകള്‍ വെള്ളം വാങ്ങാന്‍ നിര്‍ബന്ധിതരായി.

എക്‌സ്പ്രസ് വേയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇവയെ വഴിതിരിച്ച് വിടുകയാണുണ്ടായത്. 12 ദിവസമെടുത്താണ് അധികൃതര്‍ ഈ വന്‍കുരുക്കഴിച്ചത്. കുരുക്കഴിക്കാന്‍ അധികൃതര്‍ ആദ്യം ഈ റൂട്ടിലെ ഗതാഗതം പൂര്‍ണമായും നിര്‍ത്തി. ട്രാഫിക്കില്‍ കുടുങ്ങിയ ട്രക്കുകളെ ആദ്യം മടക്കി. കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കാന്‍ ഭരണകൂടം രാവും പകലും പ്രവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രാഫിക് ജാം 2010 ഓഗസ്റ്റ് 26 നാണ് അവസാനിച്ചത്.

എഐ വില്ലനാകുമോ?, 2300 ആകുമ്പോഴേക്കും 800 കോടിയില്‍ നിന്ന് ലോക ജനസംഖ്യ 10 കോടിയായി ചുരുങ്ങും; പ്രവചനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com