ആ മീശയും താരമായി; അഭിനന്ദന്റെ' മീശ' സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു; സ്റ്റൈലായി പകര്‍ത്തി യുവാക്കള്‍

താടിയുള്ളവരില്‍ പലരും സലൂണില്‍ പോയി 'അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ'യാക്കിയാണ് ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്നത്.
ആ മീശയും താരമായി; അഭിനന്ദന്റെ' മീശ' സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു; സ്റ്റൈലായി പകര്‍ത്തി യുവാക്കള്‍
Updated on
1 min read


പാക് പിടിയില്‍ നിന്നും തിരികെ ജന്‍മനാട്ടിലെത്തിയ അഭിനന്ദനോടൊപ്പം ഹീറോ ആയിരിക്കുകയാണ് അദ്ദേഹത്തിന്റെ  സ്‌റ്റൈലന്‍ മീശ. അഭിമാനം വാനോളമുയര്‍ത്തി അഭിനന്ദന്‍ വാഗാ അതിര്‍ത്തിയിലെത്തിയപ്പോള്‍ മീശയിലാണ് ചിലരുടെയെങ്കിലും കണ്ണ് പതിഞ്ഞത്. പോയതിലും ഉഷാറായിരിക്കുന്നു മീശ!  പിന്നെയൊട്ടും വൈകിയില്ല. താടിയുള്ളവരില്‍ പലരും സലൂണില്‍ പോയി 'അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ'യാക്കിയാണ് ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്നത്.

ധീരതയും ആത്മവിശ്വാസവും ആ മീശയില്‍ നിന്നും വായിച്ചെടുക്കാമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റ് ചെയ്തത്. നമ്മുടെ പഴയ പൊലീസുകാര്‍ വച്ചിരുന്ന കൊമ്പന്‍ മീശയുടെ ഒരു കുടുംബക്കാരനായി വരും ഈ ഗണ്‍സ്ലിഞ്ചര്‍ സ്റ്റൈലെന്നും അമേരിക്കന്‍, ബ്രിട്ടീഷുകാരുടെ ഫേവറൈറ്റ് മീശയാണിതെന്നും വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സിങ്കത്തിലെ സൂര്യയുടെ സ്റ്റൈലാണെന്നും അതല്ല ദ്രാവിഡ വീരന്‍മാരുടെ മീശയാണെന്ന് പറയുന്നവരും ഉണ്ട്. എന്തായാലും പേടിപ്പിക്കാന്‍ മാത്രമല്ല സ്‌നേഹം പ്രകടിപ്പിക്കാനും ഇനി മീശക്കാരാവാമെന്നാണ് ട്വിറ്ററേനിയന്‍സ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com