'ആ വൃത്തികെട്ട ബുള്ളറ്റ് വേണ്ടാ'..യമഹ വില്‍ക്കരുതേയെന്ന് നിലവിളിച്ച് കുട്ടി, ഒടുവില്‍ അച്ഛന്‍ വഴങ്ങി (വീഡിയോ)

പഴയ ആര്‍ എക്‌സ് 100 വില്‍ക്കാന്‍ കൊണ്ട് പോകാന്‍ നില്‍ക്കുന്ന അച്ഛനെ കരഞ്ഞ് വട്ടം പിടിക്കുകയാണ്
'ആ വൃത്തികെട്ട ബുള്ളറ്റ് വേണ്ടാ'..യമഹ വില്‍ക്കരുതേയെന്ന് നിലവിളിച്ച് കുട്ടി, ഒടുവില്‍ അച്ഛന്‍ വഴങ്ങി (വീഡിയോ)
Updated on: 
1 min read

യമഹ വിറ്റ് ബുള്ളറ്റ് വാങ്ങാന്‍ പോയ അച്ഛനെ കരഞ്ഞ് തിരിച്ച് വിളിച്ച പെണ്‍കുട്ടിയുടെ വീഡിയോ വൈറലാവുന്നു. പഴയ ആര്‍ എക്‌സ് 100 വില്‍ക്കാന്‍ കൊണ്ട് പോകാന്‍ നില്‍ക്കുന്ന അച്ഛനെ കരഞ്ഞ് വട്ടം പിടിക്കുകയാണ് വീഡിയോയിലെ പെണ്‍കുട്ടി.

ഒരുപാട് കാശ് മുടക്കി നന്നാക്കിയ വണ്ടിയല്ലേ, കൊടുക്കണ്ട എന്നാണ് മകള്‍ പറയുന്നത്. അപ്പ പുതിയ വണ്ടിയെടുക്കാം, ബുള്ളറ്റ് വാങ്ങാമെന്ന് പറയുമ്പോള്‍ 'ആ വൃത്തികെട്ട വണ്ടി ഇവിടെ വേണ്ടെ'ന്നാണ് കുഞ്ഞ് മിടുക്കി പറയുന്നത്. അപ്പ രാത്രി ഉറക്കമില്ലാതെ കഷ്ടപ്പെട്ട് നന്നാക്കിയതാണ്, കൊടുക്കാന്‍ സമ്മതിക്കില്ലെന്നും കരയുന്നതിനിടെ കുട്ടി പറയുന്നു.

വണ്ടി ജീവനില്ലാത്ത സാധനമാണെന്ന് തോന്നുമെങ്കിലും ആത്മാവുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ പലരും പറയുന്നത്. വാഹനപ്രേമത്തിന് പ്രായം തടസമല്ലെന്നും വീട്ടിലെ അംഗത്തെ പോലെ കൊണ്ടു നടക്കുന്നതല്ലേയെന്നും കമന്റുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER