കാമുകിയെ പ്രപ്പോസൽ ചെയ്യാൻ എത്തി; ആദ്യ കാഴ്ചയിൽ തന്നെ കാമുകൻ 'വീണു' (വീഡിയോ)

കാമുകിയെ പ്രപ്പോസൽ ചെയ്യാൻ എത്തി; ആദ്യ കാഴ്ചയിൽ തന്നെ കാമുകൻ വീണു (വീഡിയോ)
കാമുകിയെ പ്രപ്പോസൽ ചെയ്യാൻ എത്തി; ആദ്യ കാഴ്ചയിൽ തന്നെ കാമുകൻ 'വീണു' (വീഡിയോ)
Updated on: 
1 min read

മിഷി​ഗൻ: ആദ്യം കണ്ടപ്പോൾ തന്നെ പ്രണയത്തിൽ വീണു പോയി എന്ന് കേട്ടിട്ടില്ലേ. പ്രേമം പറയാൻ പോയപ്പോൾ ശരിക്കും വീണു പോയാലോ. അത്തരമൊരു വീഴ്ചയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മിഷിഗണിലാണ് സംഭവം. കാമുകിയെ പ്രൊപ്പോസ് ചെയ്യാനെത്തിയ യുവാവ് തെന്നി വെള്ളത്തിൽ വീഴുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 

ലോഗൻ ജാക്‌സൺ എന്ന യുവാവ് തന്റെ കാമുകിയായ മരിയ ഗുഗ്ലോയിറ്റയോട് പ്രൊപ്പോസ് ചെയ്യാനാണ് ഗ്രാൻസ് ഹെവനിലെ ലേക്ക് മിഷിഗനിലെത്തിയത്. എന്നാൽ അവിടെയെത്തിയപ്പോൾ ആ രം​ഗം ഒരു റൊമാന്റിക് കോമഡി സീനായി മാറി.

മരിയ തന്നെയാണ് വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ജാക്‌സൺ മരിയക്ക് നേരെ നടന്നു വരുന്നതും വെള്ളം ഒഴുകുന്ന ചെരിവിലൂടെ നടക്കുമ്പോൾ തെന്നി വെള്ളത്തിലേക്ക് വീഴുന്നതുമാണ് വീഡിയോയിലുള്ളത്. 

എന്നാൽ ചമ്മലൊന്നും കാണിക്കാതെ ജാക്‌സൺ ചാടി എണിക്കുന്നുണ്ട്‌. പിന്നെ മുട്ടുകുത്തി നിന്ന് മോതിരം നീട്ടി മരിയയെ പ്രൊപ്പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. 

'വീഴ്ച സാരമായിരുന്നെങ്കിലും മോതിരം എടുത്ത് നാടകീയമായി തന്നെ അവൻ എന്നെ പ്രൊപ്പോസ് ചെയ്തു. എനിക്ക് വലിയ സന്തോഷം തോന്നി, എന്നാൽ ആദ്യം ചിരിയടക്കാൻ ഞാൻ പാടുപെടുകയായിരുന്നു'- ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം ഇട്ട കുറിപ്പിൽ മരിയ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER