കാൻസറിൽ കാൽ നഷ്ടപ്പെട്ടപ്പോള്‍ എടുത്തുനടന്ന അമ്മയോട് നന്ദുവിന്റെ മധുരപ്രതികാരം; ചിത്രങ്ങൾ  

അമ്മ ലേഖയെ കയ്യിലേന്തി നിൽക്കുന്ന നന്ദുവിന്റെ ചിത്രങ്ങളാണ് ശ്ര​ദ്ധനേടുന്നത്
കാൻസറിൽ കാൽ നഷ്ടപ്പെട്ടപ്പോള്‍ എടുത്തുനടന്ന അമ്മയോട് നന്ദുവിന്റെ മധുരപ്രതികാരം; ചിത്രങ്ങൾ  
Updated on
1 min read

കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് നടന്നുകയറിയ നന്ദു മഹാദേവ പലർക്കും പ്രചോദനമാണ്. ക്യാൻസർ ബാധിതർക്ക് ഒപ്പം നിൽക്കാനും മറ്റ് ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടാനും മുന്നിട്ടിറങ്ങുന്ന നന്ദു സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. കാൻസർ അതിജീവനത്തെയും പോരാട്ടവീര്യത്തെയും കുറിച്ചുള്ള നന്ദുവിന്റെ കുറിപ്പുകൾ ഏറെ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ അമ്മ ലേഖയെ കയ്യിലേന്തി നിൽക്കുന്ന നന്ദുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്ര​ദ്ധനേടുന്നത്. ഒരു വർഷം മുമ്പ് കാൽ നഷ്ടപ്പെട്ട തന്നെയും കൈയ്യിലേന്തി നടന്ന അമ്മയോടുള്ള നന്ദുവിന്റെ മധിരപ്രതികാരമാണ് ഇത്. 

നന്ദു ചിത്രങ്ങളോടൊപ്പം ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണരൂപം... 

അമ്മയുടെ മകൻ ആൺകുട്ടിയാണ് !!

കഴിഞ്ഞ വർഷം ഈ സമയത്ത് കാലും നഷ്ടപ്പെട്ട് കീമോ കൊണ്ട് തളർന്ന് കിടന്ന എന്നെയും എടുത്തുകൊണ്ട് അമ്മ നടന്നു..

അന്ന് ഞാൻ അമ്മയോട് പറഞ്ഞു..

അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്..!!

പ്രതികാരം അത് വീട്ടാനുള്ളതാണ് ❤️

മധുരപ്രതികാരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com