സഹോദരിയുടെ പ്രണയചിത്രം പകര്‍ത്താന്‍ കുറ്റിച്ചെടിയായി വേഷംകെട്ടി യുവതി; വൈറല്‍

തന്റെ സഹോദരിയുടെ പ്രണയചിത്രം പകര്‍ത്താനായി കുറ്റിച്ചെടിയായി വേഷംകെട്ടിയ യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
സഹോദരിയുടെ പ്രണയചിത്രം പകര്‍ത്താന്‍ കുറ്റിച്ചെടിയായി വേഷംകെട്ടി യുവതി; വൈറല്‍
Updated on
1 min read

ലരുടേയും ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരിയും ചിലപ്പോള്‍ ഏറ്റവും വലിയ പാരയും തന്റെ സഹോദരിയായിരിക്കും. തന്റെ സഹോദരിയുടെ സ്‌പെഷ്യല്‍ ഡേ ഏറ്റവും മികച്ചതാക്കാന്‍ എത്ര റിസ്‌ക് എടുക്കാനും അവര്‍ തയാറാവും. ഇവിടെ സിനിമയെ വെല്ലുന്ന അണ്ടര്‍കവര്‍ ഓപ്പറേഷന്‍ നടത്തി ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവതി. തന്റെ സഹോദരിയുടെ പ്രണയചിത്രം പകര്‍ത്താനായി കുറ്റിച്ചെടിയായി വേഷംകെട്ടിയ യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

അമേരിക്കക്കാരിയായ തെരേസ മെര്‍ക്കലാണ് തന്റെ സഹോദരിയുടെ സ്‌പെഷ്യല്‍ മൊമന്റ് പകര്‍ത്താനായി സ്‌പൈ വര്‍ക്ക് ചെയ്തത്. സഹോദരിയെ കാമുകന്‍ പ്രപ്പോസ് ചെയ്യുന്നതിന്റെ ചിത്രം പകര്‍ത്താനായിട്ടാണ് യുവതി വേഷംകെട്ടിയത്. തലമുതല്‍ താലു വരെ കുറ്റിച്ചെടികൊണ്ട് മൂടിയാണ് ചിത്രം പകര്‍ത്താന്‍ എത്തിയത്.തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യുവതി തന്നെയാണ് അണ്ടര്‍കവര്‍ ഓപ്പറേഷന്‍ പുറത്തുവിട്ടത്. 

കഴിഞ്ഞ ദിവസം എന്റെ സഹോദരി എന്‍ഗേജ് ആയി. ആ നിമിഷത്തിന് സാക്ഷിയാകാനും അതിന്റെ ചിത്രങ്ങള്‍ പകര്‍ത്താനും ഞാനൊരു കുറ്റിച്ചെടിയായി വേഷംകെട്ടി' തെരേസ കുറിച്ചു. കുറ്റിച്ചെടിയായി മാറിയതിന് ശേഷമുള്ള രണ്ട് ചിത്രങ്ങളും ഒളിച്ചിരുന്ന് പകര്‍ത്തിയ സഹോദരിയുടെ പ്രണയചിത്രങ്ങളും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ട്വീറ്റ്. ഇരുവരുടേയും സഹോദര ബന്ധത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. കൂടാതെ തങ്ങളുടെ സഹോദരികള്‍ ടാഗ് ചെയ്ത് നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ എന്ന് ചോദിക്കുന്നവരുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com