ഭയത്തിന്റെയും സങ്കടത്തിന്റെയും കനൽവഴികൾ താണ്ടി രക്ഷൻ വീണ്ടും അക്ഷരമുറ്റത്ത്; കണ്ണീരോടെ നെഞ്ചോട് ചേർത്ത് ചിന്നക്കനാൽ ഗവ. ഹൈസ്കൂൾ

കാട്ടാനയാക്രമണത്തിൽ അമ്മ നഷ്ടപ്പെട്ട്, ഗുരുതര പരിക്കുകളോടെ 17 ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഏഴാം ക്ലാസുകാരൻ സ്കൂളിലെത്തി
Rakshan back at School
Rakshan back at School
Edited By:
Updated on
2 min read

ഇടുക്കി: കഴിഞ്ഞ ജൂൺ 8-ന് ചിന്നക്കനാൽ സിങ്കുകണ്ടത്തുണ്ടായ കാട്ടാനയാക്രമണത്തിൽ അമ്മയെ നഷ്ടപ്പെടുകയും ഒപ്പം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഏഴാം ക്ലാസുകാരൻ രക്ഷൻ ഒടുവിൽ സ്കൂളിന്റെ പടികയറി. കൺമുന്നിൽ അമ്മ പിടഞ്ഞുവീണ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ശരീരത്തിലെ കടുത്ത മുറിവുകളിൽ നിന്നും പതിയെ മുക്തനായി വരുന്ന രക്ഷനെ കൺകോണിലെ കണ്ണീരോടെയും പ്രാർത്ഥനയോടെയുമാണ് ചിന്നക്കനാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നെഞ്ചോട് ചേർത്തത്.

Rakshan back at School
സ്‌കൂട്ടറിൽ നിന്ന് തള്ളിയിട്ട് യുവതിയുടെ മാല കവർന്ന കേസ്; 'റമ്പൂട്ടാൻ അനസ്' അടക്കം രണ്ടുപേർ അറസ്റ്റിൽ

സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ വന്യജീവി അക്രമം

ഒരു മാസം മുൻപ് ഇതേ സ്കൂൾ മുറ്റത്തുനിന്ന് അവൻ പടിയിറങ്ങിയത് കൂട്ടുകാർക്കൊപ്പം കളിചിരികളോടെയായിരുന്നു. എന്നാൽ, വിധി ആ കുരുന്നിനായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. കഴിഞ്ഞ ജൂൺ 8-ന് സിങ്കുകണ്ടം തിരുവള്ളൂർ കോളനിയിലെ വീട്ടിൽ നിന്നും രക്ഷനും പത്താം ക്ലാസുകാരിയായ സഹോദരി രക്ഷിണയും അമ്മ മാരിയുടെ കൈപിടിച്ച് സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ രണ്ട് കിലോമീറ്റർ അകലെയുള്ള സൂര്യനെല്ലി-ബോഡിമെട്ട് റോഡിലേക്ക് എത്തുന്നതിന് മുൻപ് കാട്ടാന ഇവരുടെ മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

Rakshan back at School
കണ്ണൂർ കൊയിലി ആശുപത്രിക്ക് മുൻപിൽ നഴ്‌സുമാരുടെ സമരം സംഘർഷത്തിൽ; മെഡിക്കൽ സൂപ്രണ്ടും സമരക്കാരും തമ്മിൽ ഉന്തുംതള്ളും

തന്റെ മക്കളെ ജീവനോടെ രക്ഷിക്കാനുള്ള പ്രാണവേദനയ്ക്കുള്ള പോരാട്ടത്തിനിടയിൽ അമ്മ മാരി ആനക്കലിയിൽ പൊലിഞ്ഞു വീണു. അമ്മയോടൊപ്പമുണ്ടായിരുന്ന രക്ഷനും കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് 17 ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഈ ഏഴാം ക്ലാസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്നത്. മുറിവുകൾ ഉണങ്ങി രണ്ടാഴ്ച മുൻപ് ലോക്കാടിലെ ബന്ധുവീട്ടിലെത്തിയ രക്ഷൻ, ഒടുവിൽ ഇന്നലെ ആ സങ്കടക്കടൽ കടന്ന് വീണ്ടും യൂണിഫോം ധരിച്ച് പുസ്തകസഞ്ചിയുമേന്തി വിദ്യാലയത്തിലെത്തുകയായിരുന്നു.

Rakshan back at School
ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കണ്ണീരണിഞ്ഞ് അധ്യാപകരും കൂട്ടുകാരും; അതിജീവനത്തിന്റെ പാഠം

ഒരു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളിലെത്തിയ രക്ഷനെ കാത്ത് അധ്യാപകരും കൂട്ടുകാരും രാവിലെ തന്നെ വിദ്യാലയത്തിന്റെ ഗേറ്റിൽ തന്നെയുണ്ടായിരുന്നു. ആരും അവനോട് ഒന്നും ചോദിച്ചില്ല, പകരം ആ കുഞ്ഞിനെ അവർ ഹൃദയത്തോട് ചേർത്തുപിടിച്ചു. നേരിട്ട വലിയൊരു മഹാദുരന്തത്തിന്റെ ആഘാതം ആ കുഞ്ഞു മുഖത്തുണ്ടായിരുന്നു. ആന പാഞ്ഞടുക്കുമ്പോൾ അമ്മയുടെയും സഹോദരന്റെയും തൊട്ടുപിന്നിലുണ്ടായിരുന്ന സഹോദരി രക്ഷിണയും ആ മാനസിക ഞെട്ടലിൽ നിന്ന് ഇനിയും പൂർണ്ണമായി മോചിതയായിട്ടില്ല.കാട്ടാനഭീതി ഒഴിഞ്ഞിട്ടില്ലാത്ത ചിന്നക്കനാലിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്ക്, ഈ ദുരന്തം സ്വന്തം വീട്ടിലെ നോവാണ്. അതുകൊണ്ടുതന്നെ രക്ഷന്റെ മടങ്ങിവരവ് ഈ വിദ്യാലയത്തിന് വെറുമൊരു അധ്യയന ദിവസമല്ല, പ്രതീക്ഷയുടെ വലിയൊരു അതിജീവനത്തിന്റെ അടയാളം കൂടിയാണ്.

Rakshan back at School
കാസർകോട് തീരത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; കടലിൽ ഒഴുകിയെത്തിയത് മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്ത ശരീരം
Rakshan back at School
ഒരു വ്യാഴവട്ടക്കാലത്തിന്റെ നീല വസന്തം; ഇടുക്കി വീണ്ടും കുറിഞ്ഞി പൂക്കാലത്തിലേക്ക്
Rakshan back at School
വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി; നാളെ അമ്പതിലധികം കൊമ്പന്മാർ അണിനിരക്കും
Summary

In an emotional turn of events, seven-year-old Rakshan, a Class 7 student who lost his mother and sustained critical injuries in a wild elephant attack at Singukandam in Chinnakanal on June 8, returned to school.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com