കാന്തല്ലൂരിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാനകൾ പാഞ്ഞടുത്തു; തലനാരിഴയ്ക്ക് രക്ഷപ്പെടൽ

ശിവൻപന്തിയിൽ തമിഴ്നാട് സ്വദേശികളായ സഞ്ചാരികൾക്ക് നേരെ ആക്രമണശ്രമം
Wild Elephants Charge Tourists
Wild Elephants Charge Tourists
Edited By:
Updated on
1 min read

മൂന്നാർ: കാന്തല്ലൂരിൽ വിനോദസഞ്ചാരികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൾ . തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ സഞ്ചാരികളാണ് ആനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാന്തല്ലൂർ ശിവൻപന്തിയിൽ വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് ജനവാസമേഖലയിലേക്ക് കടന്നെത്തിയ കാട്ടാനക്കൂട്ടമാണ് പ്രദേശത്ത് വലിയ രീതിയിൽ ഭീതി പരത്തിയത്.

Wild Elephants Charge Tourists
അസുരവാദ്യത്തിന് ചുവടുവെക്കാൻ തൃശൂരിൽ പുലിയിറങ്ങും; ഒമ്പത് സംഘങ്ങൾ കളത്തിൽ, താലൂക്കിൽ ഉച്ചയ്ക്ക് ശേഷം അവധി|VIDEO

റോഡിന് സമീപമുള്ള കുന്നിൻചെരുവിൽ കാട്ടാനക്കൂട്ടം മേയുന്നത് കണ്ട് സഞ്ചാരികളിൽ ചിലർ സമീപത്തായി നിൽക്കുകയായിരുന്നു. ഇതിനിടെ കൂട്ടത്തിൽ നിന്നൊരു കാട്ടാന പെട്ടെന്ന് ഇവർക്ക് നേരെ ചിന്നംവിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ് സഞ്ചാരികൾ വേഗത്തിൽ പിന്നിലേക്ക് ഓടിമാറിയതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശിവൻപന്തി ഉൾപ്പെടെയുള്ള കാന്തല്ലൂർ മേഖലകളിൽ കാട്ടാനശല്യം അതീവ രൂക്ഷമാണ്.

Wild Elephants Charge Tourists
പൊലീസ് എസ്ഐ ചമഞ്ഞ് ലഹരിവേട്ട; പിടിച്ചെടുത്ത എംഡിഎംഎ വിറ്റ് കാശാക്കി; വ്യാജൻ കോഴിക്കോട് പിടിയിൽ

ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ മഴ കുറയുകയും സ്വാഭാവിക കുടിവെള്ള സ്രോതസ്സുകൾ വറ്റിവരളുകയും ചെയ്തതോടെയാണ് ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങൾ വൻതോതിൽ നാട്ടിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന കാട്ടാനശല്യം കാരണം തോട്ടം തൊഴിലാളികളും നാട്ടുകാരും വിനോദസഞ്ചാരികളും വലിയ ഭയത്തോടെയാണ് കഴിയുന്നത്. വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കാട്ടാനകൾ ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാൻ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Wild Elephants Charge Tourists
തലസ്ഥാനത്ത് വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണം; ഓണം സമാപന ഘോഷയാത്രയും ഉപരാഷ്ട്രപതിയുടെ സന്ദർശനവും

അതേസമയം, ആനകളെ കണ്ട് സമീപത്തേക്ക് പോയ സഞ്ചാരികൾ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ് ആന പാഞ്ഞടുക്കാൻ ഇടയാക്കിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. വന്യമൃഗങ്ങളുടെ സാമീപ്യമുള്ള പ്രദേശങ്ങളിൽ സഞ്ചാരികൾ അനാവശ്യമായി വാഹനങ്ങൾ നിർത്തുന്നതും ആനകളുടെ അടുത്തേക്ക് പോകുന്നതും തടയാൻ വനംവകുപ്പും പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.

Wild Elephants Charge Tourists
ഗുരുവായൂരിൽ തൃപ്പുത്തരി 30ന്; പുത്തരി പായസം ടിക്കറ്റ് വിതരണം നാളെ വൈകിട്ട് നാല് മുതൽ
Wild Elephants Charge Tourists
16 കോടി മുടക്കി, ഒടുവിൽ കാടുകയറി നശിക്കുന്നു; രാമക്കൽമേട് അക്ഷയ സൗരോർജ വൈദ്യുതി കേന്ദ്രം നോക്കുകുത്തി
Wild Elephants Charge Tourists
പർപ്പടകപ്പുല്ലണിഞ്ഞ് തള്ളയും കിരാതനും; തൃശൂരിന്റെ നാട്ടുവഴികളിൽ കുമ്മാട്ടിയാട്ടം
Summary

A group of tourists from Tiruchirappalli, Tamil Nadu, had a miraculous escape after a herd of wild elephants charged towards them at Sivanpanthi in Kanthalloor, Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com