ഉടുമ്പഞ്ചോലയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യപ്രദേശ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഏട്ടുമാസം മുമ്പാണ് റിമു ജോലി തേടി ഉടുമ്പഞ്ചോലയിലെത്തുന്നത്. പ്രദേശത്തെ ഏലത്തോട്ടത്തിൽ പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
Rimu
Rimu
Edited By:
Updated on
1 min read

ഇടുക്കി: ഉടുമ്പഞ്ചോലയിൽ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ റിമു (20) ആണ് ഉടുമ്പഞ്ചോല പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന സംസാരിക്കാനും കേൾക്കാനും ശേഷിയില്ലാത്ത പെൺകുട്ടിയെ പ്രതി വായപൊത്തിപ്പിടിച്ച് അടുത്തുള്ള ഏലത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Rimu
ചെങ്കുത്തായ മലഞ്ചെരുവുകൾ താണ്ടി തേയിലക്കൊളുന്തുമായി ഇനി ഡ്രോണുകൾ പറക്കും; മൂന്നാറിലെ തോട്ടങ്ങളിൽ മാറ്റത്തിന്റെ പുതിയ 'ചിറകടി'

തുടർന്ന് രാത്രി ഏഴരയോടെ തനിയെ വീട്ടിൽ തിരിച്ചെത്തിയ കുട്ടി ആംഗ്യഭാഷയിലൂടെയാണ് താൻ നേരിട്ട അതിക്രമം മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. ഉടൻതന്നെ വീട്ടുകാർ ഉടുമ്പഞ്ചോല പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി തന്നെ തിരച്ചിലിനിറങ്ങിയ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏട്ടുമാസം മുമ്പാണ് റിമു ജോലി തേടി ഉടുമ്പഞ്ചോലയിലെത്തുന്നത്. പ്രദേശത്തെ ഏലത്തോട്ടത്തിൽ പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

Rimu
ഒരു കോടിയുടെ ലോട്ടറി ഭാഗ്യം തേടി ഒരു പതിറ്റാണ്ട്; ഇനിയെങ്കിലും തുണയ്ക്കുമോ കാരുണ്യ? കാത്തിരിപ്പിൽ ഈ ഓട്ടോ ഡ്രൈവർ

അതേസമയം, നാല് മാസങ്ങൾക്ക് മുമ്പ് ഇതേ പ്രദേശത്തിന് സമീപത്തുള്ള മറ്റൊരു ഏലത്തോട്ടത്തിൽ മാനസിക വെല്ലുവിളി നേരിട്ടിരുന്ന പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്ന് നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തിലും നിലവിൽ പിടിയിലായ റിമുവിന് പങ്കുണ്ടോയെന്ന കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Rimu
കുത്തനെ ഇടിഞ്ഞ് എണ്ണവില, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്ക് 28 പൈസയുടെ നേട്ടം
Rimu
വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Rimu
വൈഭവ് സൂര്യവംശിയ്ക്ക് റെക്കോർഡ്; നേട്ടത്തിലെത്തുന്ന ആദ്യ താരം!
Summary

A 20-year-old migrant worker from Madhya Pradesh was arrested under the POCSO Act in Udumbanchola, Idukki, for allegedly abducting and attempting to sexually assault a minor girl with hearing and speech impairments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com