പഴശ്ശി കനാലിന്റെ ഓവർഹെഡ് ഇടിഞ്ഞുവീണു; ആളൊഴിഞ്ഞ സമയമായതിനാൽ ഒഴിവായത് വൻ ദുരന്തം

കണ്ണൂർ വാരം ശാസ്ത്രം കോട്ടം ക്ഷേത്രത്തിന് സമീപം, കനാലിനടിയിലൂടെയുള്ളത് പ്രധാന റോഡ്
A massive disaster was averted when a 50-meter dilapidated overhead section of the Pazhassi Canal collapsed near the Varam Shasthram Kottam Temple in the Pallipram division of Kannur Corporation
Pazhassi Canal Over Head collapse|Kannur
Edited By:
Updated on
1 min read

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പള്ളിപ്രം ഡിവിഷനിലെ വാരം ശാസ്ത്രം കോട്ടം ക്ഷേത്രത്തിന് സമീപം പഴശ്ശി കനാലിന്റെ ഓവർഹെഡ് ഇടിഞ്ഞുവീണു. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായിരുന്ന കനാൽ ഓവർഹെഡ് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തകർന്നുവീണത്. അമ്പത് മീറ്ററോളം നീളമുള്ള ഭാഗമാണ് നിലംപൊത്തിയത്.

ഓവർഹെഡിന്റെ അടിഭാഗത്തുകൂടി പ്രധാന റോഡ് കടന്നുപോകുന്നുണ്ടെങ്കിലും സംഭവം നടക്കുമ്പോൾ ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കനാൽ അപകടഭീഷണി ഉയർത്തുന്ന വിവരം ഒന്നിലധികം തവണ ജലസേചന വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.

A massive disaster was averted when a 50-meter dilapidated overhead section of the Pazhassi Canal collapsed near the Varam Shasthram Kottam Temple in the Pallipram division of Kannur Corporation
പാലക്കാട് വന്‍ ലഹരിവേട്ട; ഒരു കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി, യുവതിയും രണ്ട് യുവാക്കളും അറസ്റ്റില്‍

സംഭവസ്ഥലം സന്ദർശിച്ച അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ, ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും അപകടാവസ്ഥയിലുള്ള ബാക്കി ഭാഗം ഉടൻ പൊളിച്ചുനീക്കണമെന്നും പഴശ്ശി പദ്ധതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ജില്ലാ കളക്ടർ പി. വിഷ്ണു രാജ്, പള്ളിപ്രം ഡിവിഷൻ കൗൺസിലർ അർഷാദ് എന്നിവരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

A massive disaster was averted when a 50-meter dilapidated overhead section of the Pazhassi Canal collapsed near the Varam Shasthram Kottam Temple in the Pallipram division of Kannur Corporation
മൂന്നാറിന്റെ ക്രമസമാധാനത്തിന് ഇനി പെൺകരുത്ത്; ചരിത്രത്തിലാദ്യമായി വനിതാ എസ്എച്ച്ഒ
A massive disaster was averted when a 50-meter dilapidated overhead section of the Pazhassi Canal collapsed near the Varam Shasthram Kottam Temple in the Pallipram division of Kannur Corporation
ഊരാളി ഗോത്രവിഭാഗത്തിൽ നിന്ന് ഇടുക്കിയുടെ ആദ്യ ഡോക്ടർ; സ്വന്തം നാട്ടുകാരെ ചികിത്സിക്കാൻ ഡോ. ശരണ്യ എത്തുന്നു
A massive disaster was averted when a 50-meter dilapidated overhead section of the Pazhassi Canal collapsed near the Varam Shasthram Kottam Temple in the Pallipram division of Kannur Corporation
ചെങ്കൽപ്പണയിലെ ചൂടിൽ ഉരുകാത്ത സ്വപ്നം; വിയർപ്പുതുള്ളികളിൽ നിന്ന് എൻജിനീയറിംഗ് ബിരുദത്തിലേക്ക് ഒഡീഷക്കാരൻ റിങ്കു
Summary

A massive disaster was averted when a 50-meter dilapidated overhead section of the Pazhassi Canal collapsed near the Varam Shasthram Kottam Temple in the Pallipram division of Kannur Corporation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com