ഊരാളി ഗോത്രവിഭാഗത്തിൽ നിന്ന് ഇടുക്കിയുടെ ആദ്യ ഡോക്ടർ; സ്വന്തം നാട്ടുകാരെ ചികിത്സിക്കാൻ ഡോ. ശരണ്യ എത്തുന്നു

ഉപ്പുതറ സർക്കാർ ആശുപത്രിയിൽ അസിസ്റ്റന്റ് സർജനായി നിയമനം; കണ്ണംപടി ഊരിന്റെ സ്വപ്നം സാക്ഷാത്കരിച്ച് ഡോ. ശരണ്യ
Dr Saranya
Dr Saranya
Edited By:
Updated on
1 min read

ഇടുക്കി: കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് പ്രതിസന്ധികളെ മറികടന്ന് ഇടുക്കിയിലെ ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായി ചരിത്രം കുറിച്ച് ശരണ്യ. തങ്ങളുടെ പ്രിയപ്പെട്ട മകൾ പഠിച്ച് ഡോക്ടറായി സ്വന്തം നാട്ടിലെ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ തന്നെ സേവനത്തിനെത്തുമ്പോൾ ഒരു നാടിന്റെയാകെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.

Dr Saranya
ചെങ്കൽപ്പണയിലെ ചൂടിൽ ഉരുകാത്ത സ്വപ്നം; വിയർപ്പുതുള്ളികളിൽ നിന്ന് എൻജിനീയറിംഗ് ബിരുദത്തിലേക്ക് ഒഡീഷക്കാരൻ റിങ്കു

ഉപ്പുതറ കണ്ണംപടി വനമേഖലയിൽ താമസിക്കുന്ന ഊരാളി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് ശരണ്യ. കണ്ണംപടി പുന്നപാറ ഊരിലെ മോഹനന്റെയും മിനിയുടെയും ഏക മകളാണ്. ചെറുപ്പകാലം മുതൽ മനസ്സിലുറപ്പിച്ച ഒരൊറ്റ ലക്ഷ്യമായിരുന്നു ശരണ്യയ്ക്കുണ്ടായിരുന്നത് - നന്നായി പഠിച്ച് ഡോക്ടറാകണം, സ്വന്തം നാട്ടുകാരെ നേരിട്ടെത്തി ശുശ്രൂഷിക്കണം. പത്താം ക്ലാസിൽ 90 ശതമാനവും പ്ലസ് ടു പരീക്ഷയിൽ 88 ശതമാനവും മാർക്ക് നേടിയാണ് ശരണ്യ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2019-ലെ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ്ഗ (ST) വിഭാഗത്തിൽ 23-ാം റാങ്ക് കരസ്ഥമാക്കി പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടി. തുടർന്ന് ഒന്നാം ക്ലാസോടെ എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കി.

Dr Saranya in hospital.
Dr Saranya in hospital

കേരള പി.എസ്.സി വഴിയുള്ള അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചതോടെയാണ് സ്വന്തം നാടായ ഉപ്പുതറയിലെ സർക്കാർ ആശുപത്രിയിൽ തന്നെ സേവനം ചെയ്യാനുള്ള അസുലഭാവസരം ഡോ. ശരണ്യയെ തേടിയെത്തിയത്. നാട്ടുകാരുടെ പ്രിയപ്പെട്ട മകൾ ഇനി ഉപ്പുതറക്കാരുടെ സ്വന്തം ഡോക്ടറാണ്. ആരോഗ്യ മേഖലയിൽ തനിക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും ഉന്നത പഠനങ്ങളിലൂടെ കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നും ഡോ. ശരണ്യ ആത്മവിശ്വാസത്തോടെ വ്യക്തമാക്കുന്നു.

Dr Saranya
പാലക്കാട് റെയിൽവേ ഡിവിഷന് ചരിത്ര നേട്ടം; യാത്രാ വരുമാനം 400 കോടി കടന്നു; ദേശീയ തലത്തിൽ രണ്ടാം റാങ്ക്
Dr Saranya
ചായക്കച്ചവടമില്ലാതെ ഒരു ദിനം രാജ്യത്തിനായി; ത്രിവർണ്ണ വേഷത്തിൽ തൃശൂർ നഗരത്തിൽ താരമായി 'ചായക്കാരൻ ജയൻ'
Dr Saranya
കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല, അന്വേഷണത്തിന് എസ്‌ഐടി
Summary

Dr. Saranya becomes the first doctor from the Urali tribal community in Idukki, joining Upputhara Government Hospital as Assistant Surgeon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com