സംസ്ഥാന പോലീസ് കായികമേള സമാപിച്ചു: കണ്ണൂർ സിറ്റി പോലീസിന് ചരിത്ര വിജയം; ചാമ്പ്യൻ കിരീടം

99 പോയിന്റുകളോടെ കണ്ണൂർ മുന്നിൽ; ഇടുക്കി രണ്ടാമതും പാലക്കാട് മൂന്നാമതും
Kerala Police Games
Kerala Police Games
Edited By:
Updated on
1 min read

കണ്ണൂർ: കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റിൽ ജില്ലാ പോലീസ് തലത്തിൽ 99 പോയിന്റുകൾ വാരിക്കൂട്ടി കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ മത്സരങ്ങളിൽ സമാനതകളില്ലാത്ത ആധിപത്യമാണ് കണ്ണൂർ സിറ്റി പോലീസ് സംഘം കാഴ്ചവെച്ചത്.

Kerala Police Games
പെരുവണ്ണാമൂഴിയിൽ കാട്ടാനപ്പേടി: റബ്ബർ മരങ്ങൾ കൂട്ടത്തോടെ പിഴുതെറിഞ്ഞു

ട്രാക്കിലും ഫീൽഡിലും ഒരേപോലെ കരുത്ത് തെളിയിച്ച കണ്ണൂർ സിറ്റി ടീം 4 സ്വർണവും 5 വെള്ളിയും 5 വെങ്കലവും ഉൾപ്പെടെയാണ് മികച്ച പോയിന്റ് നിലയോടെ ഒന്നാമതെത്തിയത്. 37 പോയിന്റുകൾ നേടി ഇടുക്കി ജില്ലാ പോലീസ് റണ്ണേഴ്സ് അപ്പായപ്പോൾ, 36 പോയിന്റുകളോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ വിവിധ പോലീസ് ജില്ലകൾ, ആംഡ് പോലീസ് ബറ്റാലിയനുകൾ, മറ്റ് പ്രത്യേക വിഭാഗങ്ങൾ എന്നിവയിൽ നിന്നായി രണ്ടായിരത്തോളം കായികതാരങ്ങളാണ് മൂന്ന് ദിവസത്തെ മേളയിൽ പങ്കെടുത്തത്.

Kerala Police Games
ബൈക്കും ലോറിയും കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ മരിച്ചു; സഹോദരന് ഗുരുതര പരിക്ക്

സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ മുഖ്യാതിഥിയായി പങ്കെടുത്ത് ചാമ്പ്യൻമാർക്കുള്ള ട്രോഫി കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ടീമിന് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും കായിക സംഘാടകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Kerala Police Games
വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം
Kerala Police Games
പറന്നുയരാൻ ഇടുക്കി: വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന് ശാപമോക്ഷം; നിർമ്മാണം ഉടൻ പുനരാരംഭിക്കും
Kerala Police Games
സോക്കർ ആവേശത്തിൽ വീണ്ടും കണ്ണൂർ: ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; കിക്കോഫ് സെപ്റ്റംബർ 25-ന്
Summary

Culminating three days of intense competitive track and field events, the 47th Kerala Police State Athletics and Games Meet concluded on a grand note in Thiruvananthapuram, with the Kannur City Police Division scripting history by lifting the coveted championship title at the district police tier

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com