കാണാതായ വയോധികയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തോട് മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതെന്ന് സംശയം
Janaki
Janaki
Edited By:
Updated on
1 min read

കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം കാണാതായ വയോധികയെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മഡിയനിലെ താത്രവൻ വീട്ടിൽ ടി. ജാനകി (74) ആണ് മരിച്ചത്. വീട്ടിന് ഒരു കിലോമീറ്ററോളം അകലെയുള്ള വള്ളംകോട് പാലത്തിന് സമീപമുള്ള തോട്ടിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ 10.30-ഓടെയാണ് ജാനകി വീട്ടിൽ നിന്നും ഇറങ്ങിയത്. കോടോട്ട് പാലത്തിന് സമീപത്തുകൂടി ഇവർ നടന്നു പോകുന്നത് കണ്ടവരുണ്ടായിരുന്നു. തോട് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടതാണെന്നാണ് സംശയിക്കുന്നത്.

Janaki
പൂനൂർ പുഴയിൽ എക്കലും മണ്ണും അടിയുന്നു; വെള്ളക്കെട്ടിന് ശാശ്വത പരിഹാരത്തിന് സർക്കാർ ഇടപെടൽ തേടി കോഴിക്കോട് മേയർ

വീട്ടിൽ നിന്ന് പോയ ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് തിരച്ചിലും അന്വേഷണവും നടത്തിവരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെയോടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.

Janaki
16-കാരിയെ പീഡിപ്പിച്ച കേസ്: പ്രതി സ്നേഹ മെർലിൻ ഒളിവുകേന്ദ്രത്തിൽ നിന്ന് പിടിയിൽ
Janaki
പ്രളയഭീതിയും മാനസിക സമ്മർദ്ദവും അകറ്റാൻ ക്യാമ്പുകളിൽ കഥപറച്ചിൽ; കോഴിക്കോട് കോർപ്പറേഷന്റെ വേറിട്ട സംരംഭം
Janaki
പാലക്കാട് സൈക്കിൾ ട്രാക്ക് നിർമ്മാണത്തിലെ അഴിമതി: വിജിലൻസ് അന്വേഷണത്തിനിടെ ഫയൽ കാണാതായി
Summary

A 74-year-old woman identified as T. Janaki, who had been missing since Tuesday morning from Madiyan in Kanhangad, was found dead in a stream near Vallamkodu bridge on Wednesday morning.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com