കരിയുന്ന മണ്ണും വറ്റുന്ന പ്രതീക്ഷകളും; കാസർകോട്ടെ കർഷകർ ചോദിക്കുന്നു, ആ 'റിഗ്ഗ്' ഇനി എന്നാണ് വരിക?

സർക്കാർ സബ്‌സിഡിയെന്ന സ്വപ്നം കരിയുന്നു; പുതിയ റിഗ്ഗുകൾക്കായി കാസർകോട്ടെ കർഷകരുടെ നീണ്ട കാത്തിരിപ്പ്
Borewell digging
Borewell digging Kasargode
Updated on
1 min read

കാത്തുസൂക്ഷിച്ച തോട്ടത്തിലെ തെങ്ങും കവുങ്ങും കൺമുന്നിൽ കരിഞ്ഞുണങ്ങുന്നത് നോക്കിനിൽക്കേണ്ടി വരുന്ന ഒരു കർഷകന്റെ സങ്കടം വാക്കുകൾക്ക് അപ്പുറമാണ്. കാസർകോട് ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇന്ന് ഇത്തരം നൂറുകണക്കിന് കാഴ്ചകളുണ്ട്. ഭൂമിക്കടിയിൽ സമൃദ്ധമായ ജലമുണ്ടെന്ന് ജിയോളജിസ്റ്റ് ഉറപ്പുനൽകിയിട്ടും, അത് പുറത്തെത്തിക്കാൻ ഒരു യന്ത്രമില്ലാത്തതിനാൽ മാത്രം വറുതിയിലായ ഒരു ജനതയുടെ കഥയാണിത്. ഭൂജലവകുപ്പിന്റെ കനിവിനായി കാത്തിരുന്ന് മാസങ്ങൾ തള്ളിനീക്കിയ കർഷകർക്ക് മുന്നിൽ അധികൃതർ ഇപ്പോഴും 'സാങ്കേതിക തടസ്സങ്ങൾ' നിരത്തുകയാണ്.

Borewell digging
ചെത്തി ജീവിക്കാം, രാജകീയമായി! മാസവരുമാനം 80,000; കള്ള് ചെത്തിൽ വിപ്ലവം തീർത്ത് ഷിബു

സർക്കാർ കനിഞ്ഞില്ല; സ്വകാര്യ ഏജൻസികൾക്ക് താങ്ങാനാവാത്ത തുക

സ്വന്തം പറമ്പിൽ ഒരു കുഴൽക്കിണർ എന്നത് പലർക്കും ആഡംബരമല്ല, അതിജീവനത്തിന്റെ മാർഗ്ഗമാണ്. കൃഷി ആവശ്യങ്ങൾക്കായി സർക്കാർ നൽകുന്ന വലിയ സബ്‌സിഡി (മീറ്ററിന് പകുതി നിരക്ക്) കണ്ടാണ് പലരും ആകെയുള്ള സമ്പാദ്യം സ്വരൂപിച്ച് വകുപ്പിൽ പണമടച്ചത്. എന്നാൽ ജില്ലയിലുണ്ടായിരുന്ന പഴയ റിഗ്ഗ് കാലാവധി കഴിഞ്ഞ് 'ആക്രി'യായി വിറ്റതോടെ ഈ മേഖലയിലെ പ്രവൃത്തികൾ പൂർണ്ണമായും സ്തംഭിച്ചു. നിലവിൽ സ്വകാര്യ ഏജൻസികളെ സമീപിച്ചാൽ സർക്കാർ നിരക്കിന്റെ ഇരട്ടിയിലധികം പണം നൽകണം. കർഷകന്റെ ഗതികേട് മുതലെടുത്ത് ചില ഏജൻസികൾ വലിയ തുക ഈടാക്കുമ്പോൾ, അർഹമായ സർക്കാർ സേവനത്തിനായി 16 മാസമായി കാത്തുനിൽക്കുന്നവർ പോലും ജില്ലയിലുണ്ട്.

Borewell digging
ഇറ്റലിയിലെ മാതൃക കോഴിക്കോട്ട്! ഭക്ഷണമാലിന്യം തടയാൻ 'കൈയ്‌ക്ക' വരുന്നു; വൻ വിലക്കുറവിൽ ഇനി ഇഷ്ടഭക്ഷണം സർപ്രൈസ് മാജിക് പാക്കുകളിലൂടെ സ്വന്തമാക്കാം

തിരുവനന്തപുരത്തെ 'തടവറ'യിൽ പുതിയ യന്ത്രങ്ങൾ

വിരോധാഭാസമെന്നു പറയട്ടെ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകൾക്കായി കോടികൾ ചെലവഴിച്ച് സർക്കാർ വാങ്ങിയ പുതിയ അഞ്ച് റിഗ്ഗുകൾ തിരുവനന്തപുരത്ത് എത്തിയിട്ട. ഫെബ്രുവരിയിൽ ഇവ കാസർകോട്ടേക്ക് എത്തുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും മെയ് മാസമായിട്ടും അവ വടക്കേ അറ്റത്തെ ഈ ജില്ലയിലേക്ക് എത്തിയിട്ടില്ല. മറ്റു പല ജില്ലകളിലും സർക്കാർ പദ്ധതികൾ സ്വകാര്യ കരാറുകാർ വഴി നടക്കുമ്പോൾ, സബ്‌സിഡിക്ക് അർഹരായ സാധാരണ കർഷകർ മാത്രം വരിക്ക് പുറത്തായിപ്പോകുന്നു. ഈ മെല്ലെപ്പോക്ക് ഓരോ ദിവസവും കർഷകന്റെ വിയർപ്പിനെ ചാരമാക്കുകയാണ്.

Borewell digging
ചെങ്കൽപ്പാറയിൽ പൊന്നുവിളയിച്ച് ശ്രീവിദ്യ; കൃഷിയിലെ 'ഇസ്രയേൽ മോഡൽ' വിജയഗാഥ
Summary

This feature highlights the severe distress of farmers in Kasaragod who are unable to drill borewells despite having government approval and paying the necessary fees.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com