സംസ്ഥാനത്തെ ശ്രേഷ്ഠ വിദ്യാലയമായി കമ്പല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ

കഴിഞ്ഞ മൂന്നു വർഷങ്ങളിൽ റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി ഭാഗത്തിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ നേടാൻ കഴിഞ്ഞത് എടുത്തു പറയേണ്ട നേട്ടമാണ്.
Kamballoor Govt Higher Secondary School
Kasaragod’s Kamballoor Govt Higher Secondary School Wins Best School Performance Award
Edited By:
Updated on
1 min read

കാസർകോട്: സംസ്ഥാനത്ത് 2025-26 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ബെസ്റ്റ് സ്കൂൾ പെർഫോമൻസ് അവാർഡ് കാസർകോട് ജില്ലയിലെ കമ്പല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിന്. 14 ജില്ലകളിലും മത്സരിച്ച മറ്റു വിദ്യാലയങ്ങളെ പിന്തള്ളിയാണ് കമ്പല്ലൂർ മികവിൽ രണ്ടാമതെത്തിയത്.

Kamballoor Govt Higher Secondary School
വയോജനക്ഷേമ വകുപ്പ് പ്രവർത്തനം ആരംഭിക്കുന്നു: തസ്തികകള്‍ പുനര്‍വിന്യസിച്ചു

പാഠ്യപാഠ്യേതര രംഗങ്ങളിലെ സർവ്വതോമുഖമായ മികവുകളാണ് കമ്പല്ലൂർ സ്കൂളിന്റെ നേട്ടത്തിന് പിന്നിലുള്ളത്. 15 വർഷങ്ങളായി തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിലെ 100% വിജയം. ഓരോ വർഷവും വർദ്ധിച്ചുവരുന്ന ഫുൾഎ പ്ലസുകൾ, ഹയർസെക്കൻ്ററി വിഭാഗത്തിൽ ജില്ലയിലെ മികച്ച വിജയം, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 31 പ്രതിഭകൾ, പ്ലസ് വൺ പരീക്ഷയിലെ മികവാർന്ന വിജയം, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് തുടങ്ങിയ മത്സരപരീക്ഷകളിലെ തുടർച്ചയായ മികവുറ്റ നേട്ടങ്ങൾ എന്നിവ അക്കാദമിക രംഗത്തെ മികവുകളാണ്.

Kamballoor Govt Higher Secondary School
റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി; ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനം 10.8 കോടി രൂപ

കേരള സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞവർഷം ചിറ്റാരിക്കൽ ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, കാസർഗോഡ് റവന്യൂ ജില്ലയിൽ ഹയർ സെക്കന്ററി ചാമ്പ്യൻഷിപ്പ്, ശാസ്ത്രോത്സവത്തിൽ ചിറ്റാരിക്കൽ ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്ഗണിതശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിൽ ഹയർ സെക്കന്ററി വിഭാഗത്തിലെ ചാമ്പ്യൻഷിപ്പുകൾ, കായികരംഗത്ത് വിവിധ മത്സരങ്ങളിൽ കൈവരിച്ച തിളക്കമാർന്ന നേട്ടങ്ങൾ, സംസ്ഥാനതല മത്സരങ്ങളിലെ പങ്കാളിത്തവും ഗ്രേഡുകളും എല്ലാം വിദ്യാലയത്തിന്റെ സർവ്വമുഖമായ നേട്ടങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രം.

Kamballoor Govt Higher Secondary School
'ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇല്ലാത്ത കോലാഹലം ഇന്നുണ്ടാക്കരുത്'; കാന്തപുരത്തിന് പിന്തുണയുമായി കെടി ജലീല്‍

കഴിഞ്ഞ മൂന്നു വർഷങ്ങളിൽ റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി ഭാഗത്തിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ നേടാൻ കഴിഞ്ഞത് എടുത്തു പറയേണ്ട നേട്ടമാണ്. കായികരംഗത്ത് സുബ്രതോ കപ്പ് ഫുട്ബോൾ മത്സരങ്ങളിലും വോളിബോളിലും ഉപജില്ല, ജില്ലാതലങ്ങളിൽ മികച്ച വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന സെപ്റ്റ് ഫുട്ബോൾ കോച്ചിംഗ് സെൻറർ കായികരംഗത്ത് പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ മികച്ച സംഭാവനകൾ നൽകിവരുന്നു.

Kamballoor Govt Higher Secondary School
പിണറായിയെ കാണുമ്പോൾ ഭയം തോന്നുന്നതിന് ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ

സംസ്ഥാനതല സെപ്റ്റ് ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടാനായത് മികച്ച വിജയമാണ്. സമൂഹ പങ്കാളിത്തം വിദ്യാലയ പ്രവർത്തനങ്ങളിൽ ഉറപ്പിക്കുന്ന പ്രാദേശിക വിദ്യാഭ്യാസ സമിതികൾ, ക്ലീൻ കമ്പല്ലൂർ പദ്ധതി, മഴവെള്ള കൊയ്ത്ത് സർവ്വേ മുതലായവ വിദ്യാലയവും സമൂഹവും തമ്മിൽ നേതൃത്വം ദൃഢമായ ബന്ധത്തിന്റെ ഉദാഹരണങ്ങളായി. തുടങ്ങി എല്ലാമേഖലയിലുമുള്ള മികവിൻ്റെ അടിസ്ഥാനത്തിലാണ് വിജയിയെ നിർണയിച്ചത്.

Summary

Kasaragod’s Kamballoor Govt Higher Secondary School Wins Best School Performance Award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com