വെള്ളം ചോദിച്ചെത്തിയ യുവാവ് പിടിച്ചു പറിച്ചോടിയത് കല്യാണിയുടെ ഏക സമ്പാദ്യമായ സ്വര്‍ണ മാല

ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ യുവാവ് കല്യാണിയുടെ വീട്ടിലെത്തിയത്
kalyani
കല്യാണി
Updated on
1 min read

കണ്ണൂര്‍: വെള്ളം ചോദിച്ചെത്തിയ യുവാവ് കവര്‍ന്നത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ ഏക സമ്പാദ്യമായ സ്വര്‍ണ മാല. തന്റെ ഒരു പവന്‍ സ്വര്‍ണമാല വീട്ടിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുക്കുമെന്ന് പൂമംഗലം പറവളത്തെ എണ്‍പതു വയസുകാരിയായ കോളിയോടന്‍ കല്യാണി സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

അടുത്ത വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാസര്‍കോടുകാരെ അന്വേഷിച്ച് വന്നതാണെന്നും അവരെ അവിടെ കാണുന്നില്ലെന്നും, എങ്ങോട്ടാണ് പോയതെന്നറിയാമോ എന്നന്വേഷിച്ചാണ് യുവാവ് ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ കല്യാണിയുടെ വീട്ടിലെത്തിയത്. മുഖം മറച്ചെത്തിയ ഇയാള്‍ താന്‍ കോഴിക്കോട് നിന്ന് വരുന്നതാണെന്നും കാസര്‍കോടുകാര്‍ക്ക് പൈസ കൊടുക്കാനുണ്ടെന്നും പറഞ്ഞു. പിന്നീട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട യുവാവ് വെള്ളം കുടിച്ച ശേഷം, ഗ്യാസ് കയറിയെന്ന് പറഞ്ഞ് വീടിന്റെ സ്റ്റെപ്പില്‍ കിടന്നു.

അവിടെ കിടക്കരുതെന്ന് പറഞ്ഞതിനു പിന്നാലെ പുറത്തേക്ക് പോയി വേഗത്തില്‍ തിരികെ വന്ന് കല്യാണിയുടെ മാല പൊട്ടിച്ച് ഓടിപ്പോവുകയായിരുന്നു. കല്യാണി ഇവിടെ ഏകയായി താമസിക്കുന്ന വിവരം അറിയാവുന്ന ആളാണ് കവര്‍ച്ചക്കാരനെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും പൊലീസും രാത്രി 11.30 വരെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മോഷ്ടാവ് പ്രദേശത്തെ കുറിച്ചു ധാരണയുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്.

kalyani
പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു
kalyani
'ഓടുന്ന വണ്ടിയില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല, കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു'; മുഖ്യമന്ത്രിക്ക് 'കട്ട്' പറഞ്ഞ് കറന്റ്
kalyani
'അപൂര്‍വ പൂജകളും വിപുലമായ ഹോമങ്ങളും'; കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം
Summary

Man had come asking for water snatched and ran off with Kalyani's gold chain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com