

കോട്ടയം: കോട്ടയം പുതുപ്പള്ളിയില്‍ ഒരാഴ്ചയായി ഭക്ഷണം വെള്ളവും ഇല്ലാതെ പട്ടിക്കുട്ടിയെ പൂട്ടിയിട്ടതായി പരാതി. പുതുപ്പള്ളി ഒമ്പതാം വാര്‍ഡിലെ വീട്ടിലാണ് ഉടമസ്ഥന്‍ വീട് പൂട്ടി പോയതിനെ തുടര്‍ന്ന് പട്ടിക്കുട്ടി പട്ടിണിയായത്. വീടിന്റെ വാതില്‍ പൂട്ടി ഇട്ടിരിക്കുന്നതിനാല്‍ നായക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിക്കുന്നില്ലെന്നും കാണിച്ച് സാമൂഹ്യ മാധ്യമത്തിലെ മൃഗസ്‌നേഹിയുടെ കുറിപ്പ് വൈറലാകുകയാണ്.
വാര്‍ഡിലെ മെമ്പര്‍ ആയി ബന്ധപ്പെടുവാന്‍ ശ്രമിച്ചങ്കിലും മെമ്പര്‍ ഫോണ്‍ എടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് ആ വീട്ടില്‍ പോയി വാതില്‍ കുത്തി തുറന്ന് ആ കുഞ്ഞിനെ രക്ഷിക്കാന്‍ സാധിക്കുന്ന ഒരു അവസ്ഥ അല്ലെന്നും കുറിപ്പില്‍ പറയുന്നു. ഒരു സുഹൃത്തിന്റെ സഹായത്തോടെ വീടിന് പുറത്തുനിന്ന് എടുത്ത വിഡിയോ ഉള്‍പ്പെടെ പങ്കിട്ടാന് കുറിപ്പ്.
ഈ പോസ്റ്റ് കാണുന്നവര്‍ ആരെങ്കിലും ഈ കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ചാല്‍ ഒരു ജീവന്‍ രക്ഷപ്പെടും. എന്തായാലും ഞാന്‍ ആ വാര്‍ഡിലെ മെമ്പറുടെ നമ്പറും അതുപോലെ എന്റെ നമ്പറും താഴെ നല്‍കാം ഈ പോസ്റ്റ് മാക്‌സിമം ഷെയര്‍ ചെയ്ത് ഈ കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിക്കണം എന്നും കുറപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പുതുപ്പള്ളി 9വാർഡിൽ ഒരു വീട്ടിൽ ഒരു ആഴ്ച്ച ആയി ഭക്ഷണം വെള്ളവും ഇല്ലാതെ പൂട്ടി ഇട്ടിരിക്കുക ആണ് ഈ കുഞ്ഞിനെ വളർത്തിയിരുന്ന ആൾ കുടുംബ വഴക്കിന തുടർന്ന് വീട് അടച്ചു ആ കുഞ്ഞിനെ അതിനുള്ളിൽ പൂട്ടി ഇട്ട് എങ്ങോട്ടോ പോയി വീടിന്റെ വാതിൽ പൂട്ടി ഇട്ടിരിക്കുന്നതു മൂലം ആർക്കും അതിനുള്ളിൽ പ്രവേശിച്ചു ഭക്ഷണം വെള്ളം നൽകുവാൻ സാധിക്കുന്നില്ല. ഇപ്പോൾ തന്നെ ആ പാവം മുഴു പട്ടിണി ആണ് ഞാൻ ആ വാർഡിലെ മെമ്പർ ആയി ബന്ധപെടുവാൻ ശ്രമിച്ചങ്കിലും മെമ്പർ ഫോൺ എടുക്കുന്നില്ല ഈ സാഹചര്യത്തിൽ എനിക്ക് ആ വീട്ടിൽ പോയി വാതിൽ കുത്തി തുറന്ന് ആ കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ അല്ല ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടങ്കിൽ മാത്രം ആണ് അതിന രക്ഷിക്കാൻ സാധിക്കുള്ളു ഇനിയും ഇങ്ങനെ തന്നെ ആ കുഞ്ഞ് അവിടെ അങ്ങനെ തുടർന്നാൽ അത് ജീവിക്കുമോ എന്ന് പോലും അറിയില്ല അന്വഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അതിന്റ ഓണർ കുറച്ചു പ്രേശ്നകാരൻ ആണന്നു ആണ് അത് കൊണ്ട് നാട്ടുകാർക്കും പേടി ആണ് ആ വീട്ടിൽ ചെല്ലുവാൻ ഒരു സുഹൃത്തിന്റെ സഹായത്തോടെ ആണ് ജനലിൽ കൂടി ഈ വീഡിയോ എടുത്തത്. ഈ പോസ്റ്റ് കാണുന്നവർ ആരെങ്കിലും ഈ കുഞ്ഞിനെ രക്ഷിക്കാൻ സഹായിച്ചാൽ ഒരു ജീവൻ രക്ഷപ്പെടും. എന്തായാലും ഞാൻ ആ വാർഡിലെ മെമ്പറുടെ നമ്പറും അതുപോലെ എന്റെ നമ്പറും താഴെ നൽകാം ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്ത് ഈ കുഞ്ഞിനെ രക്ഷിക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏
മെമ്പർ :9447390965
ഫോൺ :9567584652
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates