കോഴിക്കോട് വീട് കുത്തിത്തുറന്ന് തീയിട്ടു; 50 ലക്ഷം രൂപയുടെ നഷ്ടം

കുന്നമംഗലം കാരാന്തൂരിൽ പ്രവാസിയുടെ വീട്ടിലാണ് സംഭവം; ഫർണിച്ചറുകളും അലമാരയിലെ വസ്ത്രങ്ങളും കത്തിനശിച്ചു
Fire
Fireപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കോഴിക്കോട്: കുന്നമംഗലത്തിന് സമീപം അടച്ചിട്ട വീട് കുത്തിത്തുറന്ന് അകത്തുകയറിയ അജ്ഞാതൻ തീയിട്ടു. കുന്നമംഗലം കാരാന്തൂരിൽ പ്രവാസിയായ റഫീഖിന്റെ വീട്ടിലാണ് വ്യാഴാഴ്ച അതിക്രമം അരങ്ങേറിയത്. സംഭവത്തിൽ കുന്നമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 6.45-ഓടെയാണ് സംഭവം പുറംലോകമറിയുന്നത്. റഫീഖിന്റെ വീടിന്റെ ജനലുകളിലൂടെയും വാതിലുകളിലൂടെയും കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചത്.

Fire
വെറുതെ കളിച്ച് പോകാനല്ല, നയിക്കാൻ തന്നെ; അയ്യന്തോളിന്റെ പുലിപ്പടയെ നയിക്കാൻ 10 വയസ്സുകാരി ആരാധ്യ

സംഭവസമയത്ത് റഫീഖിന്റെ കുടുംബാംഗങ്ങൾ ആരും വീട്ടിലുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന ഉടൻതന്നെ സ്ഥലത്തെത്തി തീ അണച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അജ്ഞാതൻ വാതിൽ തകർത്ത് വീടിനകത്ത് കയറി മനഃപൂർവ്വം പലയിടങ്ങളിലായി തീയിട്ടതാണെന്ന് വ്യക്തമായത്. വിവിധ മുറികളിലെ കട്ടിൽ, കിടക്കകൾ, ഫർണിച്ചറുകൾ, അലമാരകളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയ്ക്കാണ് തീയിട്ടിരിക്കുന്നത്.

Fire
കോഴിക്കോട്ടെ ഏക പാഴ്സി കുടുംബത്തിൽ ഓണക്കാലത്ത് 'ജഷൻ' പ്രാർത്ഥന; മുംബൈയിൽ നിന്ന് പുരോഹിതരെത്തി

വിദേശത്ത് ജോലി ചെയ്യുന്ന റഫീഖ് മൂന്ന് വർഷം മുൻപാണ് ഈ വീട് നിർമ്മിച്ചത്. തീപിടുത്തത്തിൽ വീടിന്റെ ഉൾഭാഗം പൂർണ്ണമായും കരിപിടിച്ച നിലയിലാണ്. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൂട്ടൽ. കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശത്തെ സംശയാസ്പദമായ വ്യക്തികളെ കേന്ദ്രീകരിച്ചും പ്രതിയെ കണ്ടെത്താനായി കുന്നമംഗലം പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.

Fire
ഒന്നര മാസത്തിലേറെയായി മൃതദേഹം മോർച്ചറി ഫ്രീസറിൽ; സംസ്കരിക്കാൻ സൗകര്യമൊരുക്കാതെ കണ്ണൂർ കോർപ്പറേഷൻ
Fire
യാത്രയ്ക്കിടെ വാഹനം കത്തിയമർന്നു; 13 പേർക്ക് അത്ഭുതകരമായ രക്ഷപ്പെടൽ; ഒഴിവായത് വൻ ദുരന്തം|VIDEO
Fire
'മകനാണെന്ന് കരുതി ഞാൻ പറയുന്നു, ഇറങ്ങിവരൂ...'; ആത്മഹത്യാമുനമ്പിൽ നിന്ന് ഗൃഹനാഥനെ രക്ഷിച്ച് എസ്ഐ ബിബിൻ|VIDEO
Summary

The police have launched an investigation after an unidentified miscreant broke into a locked house and set it on fire at Karanthoor near Kunnamangalam in Kozhikode on Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com