'റിയാസ്ക്കക്ക് പനി, സനോജിന് തലവേദന, റഫീഖിനാണേൽ ചെവിവേദന'; സ്പെയിൻ ജയത്തിന് പിന്നാലെ ട്രോളി വി വസീഫ്

അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ഇടത് നേതാക്കൾക്കിടയിലെ രസകരമായ സോഷ്യൽ മീഡിയ പോര്
V Vaseef
V VaseefFB|V Vaseef
Edited By:
Updated on
1 min read

മലപ്പുറം: ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അർജന്റീന പരാജയപ്പെട്ടതിന് പിന്നാലെ, കടുത്ത അർജന്റീന ആരാധകരായ സ്വന്തം സഹപ്രവർത്തകരെ ട്രോളി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി. വസീഫ്. മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വസീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

V Vaseef
താടി വെച്ച് രൂപം മാറി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിത്താവളം നിരന്തരം മാറി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വലയില്‍

സ്പെയിൻ കിരീടം ചൂടിയതിന് തൊട്ടുപിന്നാലെയാണ് വസീഫ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ രസകരമായ കുറിപ്പ് പങ്കുവെച്ചത്. വസീഫിന്റെ ഫേസ്ബുക്ക് കുറിപ്പ്:

"റിയാസ്ക്കക്ക് പനി,

സനോജിന് തലവേദന,

റഫീഖിനാണേൽ ചെവി വേദന...

സ്പെയിൻ ജയിച്ചു..🇪🇸

അർജന്റീന തോറ്റു.. തോറ്റു... തോറ്റു."

വസീഫിന്റെ അർജന്റീന വിരുദ്ധ ട്രോൾ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായതോടെ മറുപടിയുമായി ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും രംഗത്തെത്തി. "ജയിച്ചത് സ്പെയിനാണെന്നും ബ്രസീലല്ലെന്നും" ആയിരുന്നു റഫീഖിന്റെ തമാശ രൂപേണയുള്ള മറുകുറിപ്പ്.

V Vaseef
'സ്വന്തമായി വരുമാനമില്ല', മുന്‍ ഭര്‍ത്താവിന് സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട് കോടതി
V Vaseef
ബാറിൽ ഏറ്റുമുട്ടൽ, പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്, സിസിടിവി ദൃശ്യം പുറത്ത്
V Vaseef
ഒമാനില്‍ സലാലയ്ക്ക് സമീപം വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
Summary

Following Argentina's painful defeat to Spain in the World Cup final, DYFI State President V. Vaseef poked fun at his fellow party leaders and die-hard Argentina supporters, including former Minister P.A. Muhammed Riyas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com